വൈശാഖ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് മോണ്‍സ്റ്റര്‍. ലക്കി സിംഗ് എന്ന കഥാപാത്രമായി ഇതുവരെ കാണാത്ത ഒരു ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്. സിനിമയില്‍ അഭിനയിക്കുന്നതിനിടെ മോഹന്‍ലാലിന് വയ്യാതായതിനെ കുറിച്ചാണ് സംവിധായകന് വൈശാഖ് ഇപ്പോള്‍ പറയുന്നത്.
മോണ്‍സ്റ്റര്‍ ചെയ്തു കൊണ്ടിരിക്കുന്ന സമയത്ത് ലാല്‍ സാറിന് ഒരു ദിവസം തീരെ വയ്യായിരുന്നു. വേണമെങ്കില്‍ പൊക്കോ എന്ന് ലാല്‍ സാറിന്റടുത്ത് താന്‍ പറഞ്ഞുവെന്നും എന്നാല്‍ ആ സമയത്ത് തമാശയായിട്ടും കാര്യമായിട്ടും തന്നോട് ലാലേട്ടന് ഒരു കാര്യം പറഞ്ഞെന്നും സംവിധായകന് പറയുന്നു.
”ഞാന്‍ എന്തായാലും വീഴുന്നത് വരെ ഇതങ്ങ് ചെയ്യും” എന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിന് വേണമെങ്കില്‍ അത് ചെയ്യാതിരിക്കാം. സാമ്പത്തിക ഭദ്രത ഉണ്ട്. കംഫര്‍ട്ടബിളായി ജീവിക്കാം. എന്നാല്‍ മമ്മൂക്കയും ലാലേട്ടനും സിനിമയെ അങ്ങനെ കാണുകയും സ്നേഹിക്കുകയും ചെയ്യുന്നവരാണെന്ന് വൈശാഖ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക