വൈശാഖ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘നൈറ്റ് ഡ്രൈവ്’. റോഷൻ മാത്യുവും അന്ന ബെന്നുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഇന്ദ്രജിത്തും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം നാളെ തിയറ്ററുകളിൽ എത്തും. കപ്പേള എന്ന ചിത്രത്തിന് ശേഷം അന്നയും റോഷനും ഒന്നിക്കുന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.
ഒരു രാത്രിയാത്രയില്‍ ഉണ്ടാകുന്ന അപകടവും അതിനെ തുടര്‍ന്നുണ്ടാകുന്ന പോലീസ് അന്വേഷണവുമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് ട്രെയ്ലര് നല്കുന്ന സൂചന. ‘നൈറ്റ് ഡ്രൈവ്’ ചിത്രത്തില്‍ ‘സിഐ ബെന്നി മൂപ്പൻ’ എന്ന കഥാപാത്രമായിട്ടാണ് ഇന്ദ്രജിത്ത് അഭിനയിച്ചത്. വീണ്ടുമൊരു പൊലീസ് കഥാപാത്രം മികവോടെ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇന്ദ്രജിത്തും. അഭിലാഷ് പിള്ള രചന നിര്‍വഹിച്ചിരിക്കുന്ന ചിത്രം ത്രില്ലര്‍ ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക