നിയമസഭാ തെരഞ്ഞെടുപ്പിൽ ഉണ്ടായ കനത്ത പരാജയത്തിന്റെ കാരണങ്ങൾ ചർച്ച ചെയ്യുന്നതിന് അടിയന്തര പ്രവര്‍ത്തക സമിതി യോഗം വിളിച്ച് കോണ്‍ഗ്രസ്.
താൻ ആരേയും ഭയപ്പെടുന്നില്ലെന്ന രാഹുല്‍ ഗാന്ധി നേരത്തെ പറഞ്ഞ വിഡിയോ കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്ററിലൂടെ പുറത്ത് വിട്ടിരുന്നു.
വോട്ടെണ്ണലില്‍ വലിയ തോല്‍വിയിലേക്ക് പോകുമ്പോഴായിരുന്നു വീഡിയോ പുറത്തുവന്നത്. നേതൃമാറ്റമടക്കം മുന്‍ ആവശ്യങ്ങള്‍ ശക്തമാക്കാനാണ് വിമത വിഭാഗമായ ജി 23 തീരുമാനിച്ചിരിക്കുന്നത്.
രണ്ട് ദിവസത്തിനുള്ളില്‍ പ്രവര്‍ത്തക സമിതി ചേരാനാണ് തീരുമാനം. അതേസമയം, തോല്‍വിയില്‍ തുടങ്ങി വക്കുന്ന ചര്‍ച്ച പാര്‍ട്ടിയില്‍ വലിയ പൊട്ടിത്തെറിക്ക് ഇടയാക്കുമെന്ന് ഉറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക