പുതിയ ഫീച്ചറുമായി എത്താനൊരുങ്ങി വാട്സ്ആപ്പ്. ഫോർവേഡ് മെസ്സേജുകൾക്ക് തടയിടുന്നതിനായാണ് ഫീച്ചർ. ഗ്രൂപ്പുകളിലോ മറ്റോ വന്ന സന്ദേശങ്ങൾ വായിക്കുക പോലും ചെയ്യാതെ ഫോർവേഡ് ചെയ്യുന്നവരെ നിയന്ത്രിക്കുന്നതിനാണ് പുതിയ ഫീച്ചർ അവതരിപ്പിക്കുവാനൊരുങ്ങുന്നത്.
തോൽവിയുടെ കാരണങ്ങൾ വിശദീകരിക്കാൻ അടിയന്തര പ്രവര്‍ത്തക സമിതി യോഗം വിളിച്ചു ചേർത്ത് കോൺഗ്രസ്
ഒരു സമയം ഒരു ചാറ്റിലേക്ക് സന്ദേശങ്ങൾ ഫോർവേഡ് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന അപ്ഡേറ്റ് നേരത്തെ വാട്സ്ആപ്പ് പുറത്തിറക്കിയിരുന്നു. ഫോർവേഡ് മെസേജുകൾ വൈറൽ ആകുന്നത് തടയാൻ ഫോർവേഡ് സന്ദേശങ്ങൾക്ക് പരിധി നിശ്ചയിക്കുകയും ചെയ്തിരുന്നു.
‘ഒരു സന്ദേശം ഫോർവേഡ് ചെയ്തതായി അടയാളപ്പെടുത്തുമ്പോൾ, ഒരു സമയം ഒന്നിലധികം ഗ്രൂപ്പ് ചാറ്റുകളിലേക്ക് അത് ഫോർവേഡ് ചെയ്യാൻ ഇനി സാധ്യമല്ല. നിങ്ങൾക്ക് ഈ സന്ദേശം ഒന്നിലധികം ഗ്രൂപ്പ് ചാറ്റുകളിലേക്ക് ഫോർവേഡ് ചെയ്യണമെങ്കിൽ, നിങ്ങൾ സന്ദേശം തിരഞ്ഞെടുത്ത് അത് വീണ്ടും ഫോർവേഡ് ചെയ്യേണ്ടതുണ്ടെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക