കെ എം കമല്‍ ചിത്രം ‘പട’യെ പ്രശംസിച്ച് സംവിധായകന് സിബി മലയില്‍. വളരെ മികച്ച ഒരു സിനിമയാണ് പട എന്നും ആദ്യം മുതല്‍ അവസാനം വരെ പ്രേക്ഷകനെ മുള്‍മുനയില്‍ പിടിച്ചിരുത്താന്‍ സിനിമയ്ക്ക് സാധിക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ഫെയ്സ്ബുക്കിലൂടെയാണ് സിബി മലയില്‍ സിനിമയെ പ്രശംസിച്ചത്.’കെ എം കമല്‍ എന്ന സംവിധായകനില്‍ നിന്നും ലഭിച്ച മികച്ച സിനിമ. മികച്ച മേക്കിംഗ്, ആദ്യ ഫ്രെയിം മുതല്‍ അവസാനം വരെ മുള്‍മുനയില്‍ നിര്‍ത്തുന്നുണ്ട്. ഐഡിയിലൂടെ സൃഷ്ടിച്ച പ്രതീക്ഷ നിങ്ങള്‍ കാത്തുസൂക്ഷിച്ചു’, സിബി മലയില്‍ പറഞ്ഞു.
റിലീസിന് പിന്നാലെ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 25 വര്‍ഷം മുമ്പ് കേരളത്തെ നടുക്കുകയും വലിയ ചര്‍ച്ചകള്‍ക്ക് കാരണമാവുകയും ചെയ്ത ഒരു സംഭവമാണ് പട ചര്‍ച്ച ചെയ്യുന്നത്. ‘ഐഡി’ എന്ന ചിത്രത്തിന് ശേഷം കെ എം കമല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പട’.
കുഞ്ചാക്കോ ബോബന്, വിനായകന്, ദിലീഷ് പോത്തന്, ജോജു ജോര്‍ജ് എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ബാലു കല്ലൂര്‍ എന്ന കഥാപാത്രത്തെയാണ് വിനായകന് അവതരിപ്പിക്കുന്നത്. അരവിന്ദന് മണ്ണൂരായി ജോജു ജോര്‍ജും രാകേഷ് കാഞ്ഞങ്ങാടായി കുഞ്ചാക്കോ ബോബനും എത്തുന്നു. ഇ 4 എന്റര്ടെയ്ന്മെന്റും എവിഎ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.സമീര്‍ താഹിറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ഗോകുല്‍ ദാസ് കലാസംവിധാനവും, അജയന് അടാട്ട് ശബ്ദസംവിധാനവും നിര്‍വ്വഹിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക