കൊച്ചി: കൊച്ചിയിലെ ടാറ്റു ലൈംഗിക പീഡനക്കേസ് പ്രതി സുജേഷിനെതിരെ ഒരാള്‍ക്കൂടി പരാതി നല്കി. ഒരു വിദേശവനിതയാണ് സുജേഷിനെതിരെ കൊച്ചി കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.
2019 ല്‍ ഇടപ്പള്ളിയിലെ ഇൻക്ഫെക്ടഡ് സ്റ്റുഡിയോവിൽ വെച്ച് ടാറ്റു ചെയ്യവേ സുജേഷ് ലൈംഗിക അതിക്രമം നടത്തിയെന്നാണ് പരാതി. കൊച്ചിയിലെ ഒരു കോളേജിലെ വിദ്യാര്‍ത്ഥിനിയായിരുന്നു പരാതിക്കാരി.
ഒരു പുരുഷ സുഹൃത്തിനൊപ്പമാണ് ടാറ്റു ചെയ്യാനായി യുവതി സുജേഷിന്റെ സ്റ്റുഡിയോയിൽ എത്തിയത്. ടാറ്റ് ചെയ്യാൻ തുടങ്ങി കുറച്ച് കഴിഞ്ഞ് മുറിയിൽ സൗകര്യം കുറവാണെന്ന് പറഞ്ഞ് പുരുഷസുഹൃത്തിനെ സുജേഷ് മുറിയിൽ നിന്ന് പുറത്തിറക്കി.
ഇതിന് പിന്നാലെ തനിക്ക് നേരെ ഇയാൾ ലൈംഗികാതിക്രമം നടത്തിയെന്നാണ് വിദേശവനിത പരാതിയിൽ പറയുന്നത്. തുടർന്ന് സുഹൃത്തിന് മെസേജ് അയച്ചെങ്കിലും ഇതുകണ്ട് സുജേഷ് തന്നോട് ദേഷ്യപ്പെട്ട് സംസാരിച്ചെന്നും പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക