മലയാള സിനിമയിലെ യുവതാരങ്ങളില്‍ നല്ല ആരാധക പിന്തുണയുള്ള നടനാണ് ദുല്‍ഖര്‍ സല്മാന്. അടുത്തിടെ എത്തിയ കുറുപ്പ് ഒരു പാന്‍ ഇന്ത്യന്‍ താരമായി ദുല്‍ഖറിനെ മാറ്റുകയും ചെയ്തു. ഇപ്പോഴിതാ തനിക്ക് എങ്ങനെ ഇത്രയും ആരാധികമാരുണ്ടായി എന്നതില്‍ ഭാര്യ അമാലിന് ആശങ്കയുണ്ടെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ദുല്‍ഖര്‍. കലൈഞ്ജര്‍ ടി.വിയ്ക് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
സിനിമയില്ലാത്തപ്പോള്‍ ഞാന്‍ മടിപിടിച്ചിരിക്കും. ടി.വി കണ്ടിരിക്കലാണ് എപ്പോഴും. വേറൊന്നും ചെയ്യാറില്ല. കുടുംബത്തോടൊപ്പം ചെലവഴിക്കാനാണ് എനിക്കിഷ്ടം. ആ സമയങ്ങളില്‍ ആരെങ്കിലും വേറെ പ്ലാനിട്ടാല് എനിക്ക് ഭയങ്കരമായി അസ്വസ്ഥതയുണ്ടാക്കും. എന്നെ വിളിക്കണ്ട, ഞാന്‍ വരില്ലെന്നാണ് പറയാറുള്ളത്. അമാല്‍ എന്നോട് ആ സമയങ്ങളില്‍ പോയി മുടി വെട്ടാനൊക്ക പറയാറുണ്ട്. പക്ഷേ ഞാന്‍ ഒന്നും ചെയ്യാറില്ല. അങ്ങനെ തന്നെയിരിക്കും. ആ സമയം അമാല്‍ എന്നോട് ചോദിക്കാറുണ്ട് നിങ്ങളെ കണ്ടിട്ടാണോ പെണ്‍കുട്ടികള്‍ക്ക് ക്രഷ് തോന്നുന്നതെന്ന്’, ദുല്‍ഖര്‍ പറയുന്നു.
ഡാന്‍സ് കോറിയോഗ്രഫര്‍ ബൃന്ദ മാസ്റ്റര്‍ ആദ്യമായി സംവിധാനം ചെയ്യ്ത ‘ഹേ സിനാമിക’ യാണ് ദുല്‍ഖറിന്റേതായി പുറത്തിറങ്ങിയ പുതിയ ചിത്രം. വിവാഹശേഷം കുടുംബങ്ങളിലുണ്ടാകുന്ന സങ്കീര്‍ണതകളാണ് ചിത്രത്തിന്റെ പ്രമേയം.
ദുല്‍ഖര്‍ സല്മാന്, കാജല്‍ അഗര്‍വാള്‍, അദിതി റാവു എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ‘ഹേ സിനാമിക’ യുടെ തിരക്കഥ എഴുതിയത് മദന്‍ കര്‍ക്കിയാണ്. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം. ഛായാഗ്രഹണം പ്രീത ജയറാമന്. തമിഴ്, തെലുങ്കു, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം റിലീസായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക