ശബരിമല വിമാനത്താവളത്തിന് പാര്‍ലമെന്ററി സമിതി പച്ചക്കൊടി കാണിച്ചു. ഇതിനായി കേരള സംസ്ഥാന വ്യവസായ വികസന കോര്‍പറേഷനുമായും ഒപ്പം കേന്ദ്ര വ്യോമയാന മന്ത്രാലയം പ്രതിരോധ മന്ത്രാലയവുമായും ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വിമാനത്താവളത്തിനായി വ്യോമസേനയുടെ അനുമതിയും ലഭിച്ചിട്ടുണ്ട്.
കേരള സർക്കാരിന് ഇത്രയും ആസ്തിയോ…: അന്തംവിട്ട് സുപ്രീംകോടതി
ഗതാഗത – ടൂറിസം സമിതിയുടെ റിപ്പോര്‍ട്ടില്‍ പദ്ധതി യാഥാർഥ്യമാകേണ്ടതാണ് എന്നാണ് പറയുന്നത്. എന്നാൽ, പദ്ധതിയുടെ സാമ്പത്തിക, സാങ്കേതിക സാധ്യതാ പഠന റിപ്പോര്‍ട്ട് ഇനിയും ലഭ്യമായിട്ടില്ല. കൊച്ചി, തിരുവനന്തപുരം ടൂറിസം സര്‍ക്യൂട്ടുമായി ശബരിമലയെ ബന്ധിപ്പിക്കണം. വിമാനത്താവളം പദ്ധതിക്കായി കേരള ബജറ്റില്‍ രണ്ട് കോടി രൂപ നീക്കിവച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക