നടന് സിദ്ദിഖിന്റെ മകന് ഷഹീന് സിദ്ദിഖിന്റെ വിവാഹാഘോഷത്തില്‍ പങ്കെടുത്ത ചിത്രം പങ്കുവച്ച പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പോസ്റ്റ് ചര്‍ച്ചയാകുന്നു.
മോഹന്‍ലാലിനും മമ്മൂട്ടിക്കും നടുവിലായി ഇരിക്കുന്ന ചിത്രമാണ് വി.ഡി സതീശന് പങ്കുവെച്ചത്. അടുത്ത് സിദ്ദിഖിനെയും കാണാം.
‘ഇന്നലെ നടന് സിദ്ദിഖിന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുത്തപ്പോള്‍ മമ്മൂട്ടി, മോഹന്‍ലാല്‍, സിദ്ദിഖ് എന്നിവരോടൊപ്പം’ എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. സിദ്ദിഖിന് തൊട്ടടുത്തായി ഇരിക്കുന്ന നടന് ദിലീപിനെ ഫോട്ടോയില്‍ നിന്ന് കട്ട് ചെയ്താണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.
ഈ ചിത്രത്തിന്റെ ഒറിജിനല്‍ ഫോട്ടോ പങ്കുവച്ചാണ് സതീശന്റെ നടപടിയെ സോഷ്യല്‍ മീഡിയയില്‍ പലരും അഭിനന്ദിക്കുന്നത്. ‘ഫോട്ടോയില്‍ നിന്ന് ദിലീപിനെ ഒഴിവാക്കിയത് നന്നായി, ഉചിതമായ നടപടിയെന്നാണ്’, ‘ക്രിയേറ്റിവ് എഡിറ്റിങ് പൊളിറ്റിക്സ്’ എന്നിങ്ങനെയാണ് ചിലരുടെ കമന്റുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക