കൂറ്റനാട് വന്നാൽ വേറിട്ടൊരു കാഴ്ച കാണാം.. കിണർ വെള്ളത്തിന് തീപിടിക്കുന്ന വിസ്മയക്കാഴ്ച..! കൂറ്റനാട് – വട്ടേനാട് സ്കൂൾ റോഡിൽ സി.പി.എം ഏരിയ കമ്മിറ്റി ഓഫീസിന് സമീപത്തുള്ള കിണറുകളിലെ വെള്ളമാണ് പെട്രോൾ, ഡീസൽ ഇന്ധനങ്ങൾക്ക് സമാനമായി കത്തുന്നത്. മൂന്ന് മാസത്തിലേറെയായി പാർട്ടി ഓഫീസിലേയും പരിസരത്തേയും വീടുകളിൽ കിണർ ജലം പെട്രോൾ മണക്കാൻ തുടങ്ങിയിരുന്നു.
ബരാക് ഒബാമയ്ക്ക് കോവിഡ്, വേഗം സുഖം പ്രാപിക്കട്ടെയെന്ന് മോദി
വെള്ളത്തിന് പെട്രോളിന്റെ രൂക്ഷമായ ഗന്ധമാണുള്ളത്. കിണർ വെള്ളത്തിന് മുകളിൽ എണ്ണ പരന്ന നിലയിൽ മഞ്ഞ നിറത്തിൽ പാട കെട്ടിയിട്ടുമുണ്ട്. കുടിക്കാനോ കുളിക്കാനോ പറ്റാത്ത വിധത്തിലാണ് വെള്ളമെന്ന് ലാബ് പരിശോധനയിലും വ്യക്തമായിട്ടുണ്ട്. സ്പീക്കറുടെ നിർദ്ദേശ പ്രകാരം വിദഗ്ദർ കൂറ്റനാടുള്ള കിണറുകളിൽ പരിശോധന നടത്തിയിട്ടുണ്ട്.
ചായ ചൂടില്ലെന്ന് പറഞ്ഞ് സഞ്ചാരി മുഖത്തൊഴിച്ചു; ബസ് തടഞ്ഞ് ചൂടുളള അടി കൊടുത്ത് ഹോട്ടല്‍ജീവനക്കാര്‍
കൂറ്റനാട് ടൗണിലും പരിസരങ്ങളിലുമുള്ള കിണറുകളിലെ വെള്ളത്തിൽ വാതക സാന്നിധ്യം കണ്ടെത്തിയതിനാൽ അടിയന്തിരമായി പരിശോധിച്ച് നടപടിയെടുക്കാൻ, ജില്ലാ മലിനീകരണ നിയന്ത്രണ ബോർഡ്, ഭൂജല വകുപ്പ് എന്നിവരോട് നിയമസഭാ സ്പീക്കർ എം.ബി രാജേഷ് നിർദ്ദേശം നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക