മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒബാമയ്ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരുന്നു. വേഗം സുഖം പ്രാപിക്കട്ടെയെന്നും കുടുംബത്തിന്റെ നല്ല ആരോഗ്യത്തിനും ക്ഷേമത്തിനും എന്റെ ആശംസകള്‍ എന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു.
ട്വിറ്ററിലൂടെയാണ് നരേന്ദ്രമോദി തന്റെ ആശംസകൾ അറിയിച്ചത്. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. തനിയ്ക്ക് പോസിറ്റീവ് ആയെന്നും തന്റെ ഭാര്യ മുന്‍ പ്രഥമ വനിത മിഷേല്‍ ഒബാമയുടെ പരിശോധനാ ഫലം നെഗറ്റീവായതായും ഒബാമ ട്വിറ്ററിൽ കുറിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക