തിരുവനന്തപുരം: കോവിഡ് കുറയുന്ന സാഹചര്യത്തിൽ മാസ്കുകൾ ഒഴിവാക്കുന്നതു സംബന്ധിച്ച് സർക്കാർ ആലോചന തുടങ്ങി. കോവിഡ് പ്രതിരോധത്തിനായി രൂപീകരിച്ച വിദഗ്ധ സമിതിയിലെ അംഗങ്ങളോടും മറ്റ് ആരോഗ്യവിദഗ്ധരോടും സർക്കാർ അഭിപ്രായങ്ങൾ തേടി.
മാസ്ക് ഒഴിവാക്കുന്നതിൽ പ്രശ്നമില്ലെന്നാണ് വിദഗ്ധസമിതി നിർദേശിച്ചത്. മാസ്ക് നിർബന്ധമായി ധരിക്കണമെന്ന നിബന്ധന ഒഴിവാക്കണം.
താൽപര്യമുള്ളവർക്കു തുടർന്നും മാസ്ക് ധരിക്കാം. രോഗലക്ഷണങ്ങളുള്ളവർ പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണമെന്ന നിർദേശം വയ്ക്കണമെന്നും വിദഗ്ധസമിതി സർക്കാരിനെ അറിയിച്ചു.
‘ രോഗം കുറയുന്ന സാഹചര്യത്തിൽ മാസ്ക് ഒഴിവാക്കണമെന്നാണ് സർക്കാർ തീരുമാനം. എന്നു മുതൽ ഒഴിവാക്കണമെന്ന് നിശ്ചയിച്ചിട്ടില്ല. ചർച്ചകൾ നടക്കുകയാണ്’–വിദഗ്ധസമിതി അംഗം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക