വനമേഖലയില്‍ കാട്ടു തീ പടർന്നു. പാലക്കാട് വാളയാര്‍ വനമേഖലയിലാണ് കാട്ടു തീ പടർന്നത്. വനം വകുപ്പിന്റെ 40 അംഗ സംഘം കിണഞ്ഞു പരിശ്രമിച്ചിട്ടും തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞിരുന്നില്ല.
കടുത്ത ചൂടില്‍ ആശ്വാസവാര്‍ത്ത! ഇന്ന് മുതല്‍ വേനല്‍മഴക്ക് സാധ്യത
വാളയാര്‍ അട്ടപ്പള്ളം താഴ്വരയില് നിന്ന് തീ പടരുകയും മലമുകളിലേക്ക് പടർന്നെത്തുകയുമായിരുന്നു. തുടർന്ന് കൂടുതല്‍ സ്ഥലങ്ങളിലേക്ക് തീ പടരുവാതിരിക്കാനുള്ള ശ്രമമായി. രണ്ട് സംഘങ്ങളായി തിരിഞ്ഞായിരുന്നു തീയണക്കുവാൻ ശ്രമിച്ചത്. ഡ്രോണ്‍ ഉപയോഗിച്ച് സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതായി വനംവകുപ്പ് അറിയിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക