രാജ്യത്ത് കുട്ടികൾക്കായുള്ള വാക്സിനേഷൻ നാളെ മുതൽ. പന്ത്രണ്ടു വയസ്സിനു മുകളിലുള്ളവര്‍ക്കുള്ള കോവിഡ് വാക്സിനേഷന് ആണ് നാളെ മുതൽ നടക്കുക.
മാത്രമല്ല, എല്ലാവർക്കും കരുതല്‍ ഡോസ് നൽകുവാനും തീരുമാനമായിട്ടുണ്ട്. പന്ത്രണ്ടു മുതല്‍ പതിനഞ്ചു വരെയുള്ള പ്രായമുള്ളവരുടെ വാക്സിനേഷനാണ് നാളെ മുതൽ ആരംഭിക്കുക.
ശബരിമല വിമാനത്താവളത്തിന് പാര്‍ലമെന്ററി സമിതിയുടെ പച്ചക്കൊടി
അറുപതു വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കുമാണ് നാളെ മുതല്‍ കരുതല്‍ ഡോസ് നൽകുക. അറുപതു വയസ്സിനു മുകളിലുള്ളവരില്‍ മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍ക്കാണ് നിലവില്‍ കരുതല്‍ ഡോസ് നൽകുന്നത്. എന്നാൽ, ഈ വാക്സിനേഷൻ എല്ലാവർക്കും നൽകണമെന്നാണ് ഇപ്പോഴത്തെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക