പാലക്കാട് ഒറ്റപ്പാലത്ത് കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിലായി. ഒഡീഷയിൽ നിന്നും ട്രെയിനിൽ ഒറ്റപ്പാലത്തെത്തിയ ചട്സാ മല്ലാ വില്ലേജ് സ്വദേശി ഹലനാദ് ദുർഗ്ഗയിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ഉച്ചയോടെയാണ് ഇയാളെ പോലീസ് പിടികൂടിയത്.
ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങി ബസ്റ്റാന്റിലേക്ക് നടക്കുന്നതിനിടയിലാണ് ഒഡീഷ നവരഗ്പൂർ ചട്സാ മല്ലാ വില്ലേജ് സ്വദേശി 31 കാരനായ ഹലനാഥ് ദുർഗ്ഗ പോലീസ് പിടിയിലായത്.
പാലക്കാട് 2000 പാക്കറ്റ് നിരോധിത പുകയില ഉൽപന്നം പിടികൂടി
തുടർന്ന് ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. പിടികൂടിയ കഞ്ചാവിന് രണ്ട് കിലോയോളം തൂക്കം വരുമെന്ന് പോലീസ് അറിയിച്ചു. അതിഥി തൊഴിലാളികൾ ചിലർ കേരളത്തിലേക്ക് കഞ്ചാവ് പോലുള്ള ലഹരി വസ്തുക്കൾ കൊണ്ടുവരുന്നതായി പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു.
ഇതിന്റെ ഭാഗമായി റേഞ്ച് അടിസ്ഥാനത്തിൽ നടത്തിവന്ന പരിശോധനയിലാണ് ഇയാളെ പിടികൂടാനായതെന്ന് സി.ഐ വി.ബാബുരാജൻ പറഞ്ഞു.
ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക