പാലക്കാട് നിരോധിത പുകയില ഉൽപന്നം പിടികൂടി. ജില്ലയിലെ മണ്ണാർക്കാട് പെരിമ്പടാരി ഗോവിന്ദപുരത്തു നിന്നാണ് നിരോധിത പുകയില ഉൽപന്നം പിടികൂടിയത്.
2000 പാക്കറ്റ് നിരോധിത പുകയില ഉൽപന്നമാണ് പിടികൂടിയിരിക്കുന്നത്. സംഭവത്തിൽ മിനറൽ വാട്ടർ സ്ഥാപനം നടത്തുന്നയാളെ പിടികൂടിയിട്ടുണ്ട്.
ഗോവിന്ദപുരത്തെ മിനറൽ വാട്ടർ സ്ഥാപനത്തിൽ നിന്നാണ് 2000 പായ്ക്കറ്റ് നിരോധിത പുകയില ഉൽപന്നം മണ്ണാർക്കാട് പോലീസ് പിടികൂടിയത് . പയ്യനെടം വെള്ളപ്പാടം പൊതുവച്ചോല അബ്ദുൽ അസീസിനെ (43) പോലീസ് അറസ്റ്റ് ചെയ്തു.
ആം ആദ്മി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നാളെ, പഞ്ചാബിൽ കോവിഡ് നിയന്ത്രണങ്ങൾ നീക്കി
കുടിവെള്ളം വിൽപ്പനയുടെ മറവിൽ വൻതോതിൽ പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് എസ് ഐ കെ.ആർ.ജസ്റ്റിൻ സിപിഒമാരായ ദാമോദരൻ, പി.ഷഫീഖ്, കെ.റമീസ് എന്നിവർ നടത്തിയ പരിശോധനയിലാണ് പുകയില പിടികൂടിയത്
പ്രതികരിക്കാൻ ഇവിടെ എഴുതുക