നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പ്രതികരണവുമായി ഡിഎംകെ. അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളിലാണ് പ്രതികരണവുമായി ഭരണകക്ഷിയായ ഡിഎംകെ രംഗത്ത് വന്നത്. പ്രതിപക്ഷ കക്ഷികളെ ഒരുമിച്ചു നിര്‍ത്തുന്നതില്‍ പാര്‍ട്ടികള്‍ പരാജയപ്പെട്ടു എന്ന് ഡിഎംകെ അഭിപ്രായപ്പെട്ടു.
തെരഞ്ഞെടുപ്പിനായി കോൺഗ്രസ് അലസ സമീപനമാണ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കോൺഗ്രസ് തകർന്നടിഞ്ഞിരുന്നു. തുടർന്ന് കോൺഗ്രസിന് വിവിധ കോണുകളിൽ നിന്ന് കനത്ത വിമർശനങ്ങൾ കേൾക്കേണ്ടി വന്നിരുന്നു. ഈ സാഹചര്യത്തിലാണ് മൗനം വെടിഞ്ഞുകൊണ്ട് ഡിഎംകെയും രംഗത്ത് വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക