മലപ്പുറത്ത് വീണ്ടും വൻ കുഴൽപ്പണ വേട്ട. വളാഞ്ചേരിയിൽ നിന്ന് മൂന്ന് കോടിയിലേറെ രൂപ പിടിച്ചെടുത്തു. സംഭവത്തിൽ രണ്ട് പേർ കസ്റ്റഡിയില്ലായി. ഒരാഴ്ചക്കിടെ ജില്ലയിൽ ഏഴ് കോടിയിലേറെ രൂപയുടെ കുഴൽപ്പണമാണ് പിടിച്ചെടുത്തത്.
വാഹന പരിശോധനക്കിടെ ബൊലേറോയിൽ കടത്തുകയായിരുന്ന പണമാണ് കണ്ടെടുത്തത്. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
വാഹനത്തിന്റെ രഹസ്യ അറയിൽ സൂക്ഷിച്ച നിലയിലായിരുന്നു പണം. സംഭവത്തിൽ വേങ്ങര സ്വദേശി ഹംസ, കൊളത്തൂർ സ്വദേശി സഹദ് എന്നിവർ പിടിയിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക