മലപ്പുറം: ബിവറേജസ് കോർപറേഷന്റെ ഔട്ട്ലെറ്റുകളിൽ നിന്നും മദ്യം വാങ്ങി അഞ്ചിരട്ടി വിലയ്ക്ക് വിൽപന നടത്തുന്ന ‘ജവാന്’ പിടിയില്‍. മലപ്പുറം പരപ്പനങ്ങാടിയിലെ ജവാന് വിനു എന്ന പേരില്‍ അറിയപ്പെടുന്ന പുഴക്കല്‍ വിനു (32) വിനയാണ് പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്.
ബെവ്കോ മദ്യശാലകളിൽ നിന്നും വാങ്ങുന്ന മദ്യം 5 ഇരട്ടി വിലയ്ക്കാണ് വിനു കച്ചവടം നടത്തിയിരുന്നത്. അരിയല്ലൂര്‍ ജംഗ്ഷനില്‍ കച്ചവടം നടത്തുന്നതിനിടെയാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതിയുടെ പക്കല്‍ നിന്നും മദ്യക്കുപ്പികളും മദ്യം അളന്ന് കൊടുക്കുന്നതിനുള്ള പെഗ് മെഷററും മദ്യക്കച്ചവടത്തിന് ഉപയോഗിച്ചിരുന്ന വാഹനവും പൊലീസ് പിടിച്ചെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക