ഏരീസ് (Arise – മേടം രാശി): മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ ഭൂതകാലത്തിലെ ഭീതിപ്പെടുത്തുന്ന എല്ലാ ചിന്തകളും ഉപേക്ഷിക്കാനുള്ള ദിവസമാണിത്. ഈ ചിന്തകളാണ് എന്തെങ്കിലും തീരുമാനങ്ങൾ എടുക്കുന്നതിൽ നിന്ന് നിങ്ങളെ തടഞ്ഞിരുന്നത്. കഴിഞ്ഞ കാര്യങ്ങൾക്ക് ഇനി ഒരു പ്രസക്തിയുമില്ല. ഓഹരികളിൽ നിക്ഷേപം നടത്തുന്നവർക്ക് ചില ശുഭകരമായ വാർത്തകൾ ലഭിച്ചേക്കാം. ഭാഗ്യ ചിഹ്നം: ഒരു കുരുവി
ടോറസ് (Taurus – ഇടവം രാശി): ഏപ്രിൽ 20നും മെയ് 20നും ഇടയിൽ ജനിച്ചവർ നിങ്ങൾ എതെങ്കിലും പരീക്ഷയ്ക്കോ പ്രവേശന പരീക്ഷയ്ക്കോ തയ്യാറെടുക്കുകയാണെങ്കിൽ വളരെ അനുകൂലമായ ഫലങ്ങളായിരിക്കും നിങ്ങളെ കാത്തിരിക്കുന്നത്. നിങ്ങൾ എന്താണോ പ്രവർത്തിച്ചത് അതിനുള്ള പ്രതിഫലം നിങ്ങൾക്ക് നേടാൻ കഴിയും. ഫാഷൻ അല്ലെങ്കിൽ ഡിസൈനിങ് മേഖലയിൽ ഉള്ളവർക്ക് ലാഭകരമായ ദിവസമായിരിക്കും ഇന്നത്തേത്. ഭാഗ്യ ചിഹ്നം – ഒരു കൂൺ
ജെമിനി (Gemini – മിഥുനം രാശി): മെയ് 21നും ജൂൺ 21നും ഇടയിൽ ജനിച്ചവർ നിങ്ങൾക്കും നിങ്ങൾ സ്നേഹിക്കുന്ന വ്യക്തിക്കും ഇടയിലുള്ള ഭിന്നതകൾ എല്ലാം അവസാനിപ്പിക്കുന്നതിന് നിങ്ങളുടെ വ്യക്തിപരമായ താൽപ്പര്യങ്ങളും അഹന്തയും ഉപേക്ഷിക്കേണ്ടതായി വന്നേക്കാം. ദീർഘകാലമായി ഒരു ബന്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവരിൽ ഭാവ മാറ്റവും അസ്വസ്ഥതയും അനുഭവപ്പെടാൻ സാധ്യതയുണ്ട്. ദിവസത്തിന്റെ ഭൂരിഭാഗവും പ്രയോജനപ്പെടുത്തുന്നതിന് നിങ്ങളുടെദിനചര്യകൾ കൃത്യമായി പിന്തുടരുന്നുണ്ടെന്ന്ഉറപ്പാക്കുക. ഭാഗ്യ ചിഹ്നം: ഒരു മയിൽ
കാൻസർ (Cancer – കർക്കിടകം രാശി): ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ നിങ്ങളുടെ ഉള്ളിൽ ഒരു സംഘർഷം അനുഭവപ്പെടുന്നുണ്ടാകാം. തിടുക്കത്തിൽ ചില തീരുമാനങ്ങളെടുക്കാൻ അത് നിങ്ങളെ പ്രേരിപ്പിച്ചേക്കാം. എന്നിരുന്നാലും ഇത് നിങ്ങൾക്ക് വളരെ നന്നായി ഒഴിവാക്കാൻ കഴിയുന്ന ഒന്നാണ്. ബിസിനസ്സുമായി ബന്ധപ്പെട്ട് ലഭിക്കുന്ന ഏത് ഉപദേശവും നിങ്ങൾ പുനപരിശോധിക്കണം. ഭാഗ്യ ചിഹ്നം – ഒരു കഴുത്തുപട്ട (a ruffle)
ലിയോ ( Leo – ചിങ്ങം രാശി): ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ നിങ്ങളുടെ കോപം ഇടയ്ക്കിടെ ഉയരുന്നതിനാൽ ദിവസം മുഴുവൻ നിങ്ങൾക്ക് അൽപ്പം അസ്വസ്ഥത അനുഭവപ്പെട്ടേക്കാം. നിങ്ങളെ ശാന്തമാക്കാൻ കഴിയുന്ന ഒരേയൊരു കാര്യം ഒന്നുകിൽ നല്ല കൂട്ടുകെട്ടാണ് അല്ലെങ്കിൽ നിങ്ങൾ ഇഷ്ടപ്പെടുന്ന ഭക്ഷണമാണ്. ദീർഘദൂര സന്ദർശനങ്ങൾ കുറച്ച് ആശ്വാസം നൽകിയേക്കാം. ഭാഗ്യ ചിഹ്നം: ഒരു ജപമാല
വിർഗോ ( Virgo) (കന്നി രാശി): ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ നിങ്ങൾക്ക് അധിക നേരം പെരുമാറ്റത്തിൽ കൃത്രിമം കാണിക്കാൻ പറ്റില്ല. ദിവസത്തിന്റെ രണ്ടാം പകുതി പ്രവർത്തന നിരതമായി മാറിയേക്കാം. കൂടാതെ കിട്ടാനുള്ള കുറച്ചു പണം ലഭിക്കാനുള്ള സാധ്യതയും ഉണ്ട്. ഭാഗ്യ ചിഹ്നം – ഒരു വഞ്ചി
ലിബ്ര (Libra – തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ നിങ്ങൾ വളരെയധികം കാര്യങ്ങളിലൂടെ കടന്നുപോയി, ഇനി വിശ്രമിക്കാനായി കുറച്ച് സമയം കണ്ടെത്തേണ്ട സമയമാണ്. അതിനായി എവിടെയെങ്കിലും പോവുക, അല്ലെങ്കിൽ സ്വയം നന്നായി പരിചരിക്കുക. കാലാവസ്ഥ മാറുന്നതിനാൽ നിങ്ങളുടെ ആരോഗ്യ കാര്യങ്ങളും നിങ്ങൾ ശ്രദ്ധിക്കണം. ചില അസ്വസ്ഥതകൾ ഉണ്ടായേക്കാം. മാതാപിതാക്കളുമായി തുറന്ന സംസാരംആവശ്യമാണ്. ഭാഗ്യ ചിഹ്നം: ഒരു ലോഹ ശില്പം
സ്കോർപിയോ ( Scorpio – വൃശ്ചിക രാശി) : ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ മാന്ദ്യം അനുഭവപ്പെടാൻ സാധ്യതയുണ്ട്. എല്ലാ കാര്യങ്ങളിലും കാലതാമസം വന്നേക്കാം. വരാനിരിക്കുന്ന കുറച്ച് ദിവസങ്ങൾ ജോലി സമ്മർദത്താൽ ചില വെല്ലുവിളി നിറഞ്ഞതായിരിക്കും. അതിനാൽ സ്വയം സജ്ജരായിരിക്കുക. നിങ്ങൾക്ക് അറിയാവുന്നതിലും കൂടുതൽ കാര്യങ്ങൾ പശ്ചാത്തലത്തിൽ നടക്കുന്നുണ്ട്. സ്ഥിരമായ ഒരു ആരോഗ്യ ദിനചര്യ കെട്ടിപ്പടുക്കുക. ഭാഗ്യ ചിഹ്നം : ഒരു ചിമ്മിനി
സാജിറ്റെറിയസ് ( Sagittarius – ധനു രാശി): നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ മറ്റുള്ളവർ നിങ്ങളെക്കുറിച്ച് എന്ത് പറഞ്ഞാലും ചർച്ച ചെയ്താലും അത് എല്ലാം നിങ്ങളുടെ ഹൃദയത്തിലേക്ക് എടുക്കേണ്ടതില്ല. നിങ്ങൾ വൈകാരികമായി ചിന്തിക്കുന്നതിന് പകരം അതിൽ നിന്ന് പുറത്തുകടന്ന് പ്രായോഗികമായി കാര്യങ്ങളെ മനസിലാക്കുക. ഒരു പ്രത്യേക സാഹചര്യത്തിൽ നിന്ന് മുന്നോട്ട് പോകാനുള്ള വഴി നിങ്ങളുടെ അച്ഛൻനിർദ്ദേശിക്കാൻ സാധ്യതയുണ്ട്. സാമ്പത്തിക കാര്യങ്ങളിൽ അഭിവൃദ്ധി പ്രതീക്ഷിക്കാം. ഭാഗ്യചിഹ്നം: ഒരു കൂട്ടം ആമ്പൽപൂക്കൾ
കാപ്രികോൺ (Capricorn – മകരം രാശി): ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ നിങ്ങൾക്ക് മുമ്പ് ആരോടെങ്കിലും എന്തെങ്കിലും വിരോധം ഉണ്ടായിരുന്നെങ്കിൽ, പ്രതീക്ഷിച്ച രീതിയിൽ നിങ്ങൾക്കത് തിരികെ ലഭിച്ചേക്കാം. അപ്രതീക്ഷിതമായ ഒരു ചെറിയ യാത്രയ്ക്ക് സാധ്യത ഉണ്ട്. തീർപ്പാക്കാത്ത മിക്ക പ്രശ്നങ്ങൾക്കും അനുകൂലമായ തീരുമാനം ഉണ്ടായേക്കാം, പ്രത്യേകിച്ച് ഭൂമി അല്ലെങ്കിൽ റിയൽ എസ്റ്റേറ്റ് കാര്യങ്ങൾ അനുകൂലമായ ദിശയിലേക്ക് മാറാൻ സാധ്യതയുണ്ട്. ഭാഗ്യ ചിഹ്നം – ഒരു വിളക്കു മൂടി
അക്വാറിയസ് (Aquarius -കുംഭം രാശി): ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ ഇന്ന് നിങ്ങളുടെ പരിശ്രമങ്ങൾ പ്രായോഗികവും യുക്തിസഹവും ആണെന്ന് നിങ്ങൾക്ക് അനുഭവപ്പെട്ടേക്കാം. ഇന്ന് താരതമ്യേന ശാന്തമായ ദിവസമാണ്, ഇന്ന് നിങ്ങളുടെ എല്ലാ ജോലികളും തടസ്സമില്ലാതെ പൂർത്തിയാക്കാനും ഒരു സന്തോഷകരമായ സായാഹ്നം ആസ്വദിക്കാനും കഴിയും. ഭാഗ്യ ചിഹ്നം – സംഗീത സ്വരം
പിസെസ് (Pisces- മീനം രാശി) : ഫെബ്രുവരി 19നും മാർച്ച് 20നും ഇടയിൽ ജനിച്ചവർ ചിലത് നിങ്ങൾ നേടും, ചിലത് നിങ്ങൾക്ക് നഷ്ടപ്പെടും. ഈ മനോഭാവത്തിൽ ആയിരിക്കണം നിങ്ങൾ ഏതെങ്കിലും പ്രവർത്തനത്തിലോ പുതിയ ജോലിയിലോ മുഴുകേണ്ടത്. വരും ദിവസങ്ങളിൽ പുതിയ ബിസിനസ് അവസരങ്ങൾ തുറന്നു കിട്ടാൻ സാധ്യതയുണ്ട്.
അതേസമയം നിലവിൽ ചർച്ചകളിൽ ഇരിക്കുന്ന ചിലത് വേണ്ടന്നു വെയ്ക്കാനും സാധ്യത ഉണ്ട്. നിങ്ങളുടെ അടുത്ത ബന്ധുക്കൾ ആരെങ്കിലും ഉപദേശം തേടുന്നുണ്ടെങ്കിൽ നിങ്ങൾ അവർക്കൊപ്പം ഉണ്ടെന്ന് ഉറപ്പാക്കുക. ഭാഗ്യ ചിഹ്നം – ഒരു തത്ത
പ്രതികരിക്കാൻ ഇവിടെ എഴുതുക