ഫോൺ വിപണിയിൽ അടുത്തിടെയാണ് ഐഫോണ്‍ എസ്ഇ 2022 അവതരിപ്പിച്ചത്. ഈ ഫോൺ അവതരിപ്പിച്ചതോടെ വിപണിയിൽ നിന്നും ഐഫോണ്‍ എസ്ഇ 2020 ആപ്പിൾ പിൻവലിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ ഔദ്യോഗിക സൈറ്റുകളിലൊന്നും തന്നെ ഐഫോണ്‍ എസ്ഇ 2020 ലഭിക്കുന്നില്ല. എന്നാൽ, പഴയ സ്റ്റോക്കുകളിൽ വിലക്കുറവിൽ ഈ ഫോൺ ലഭ്യമാകുന്നുണ്ടെന്ന് സൂചനയുണ്ട്.
29,999 രൂപയ്ക്കാണ് ഈ ഫോൺ ഫ്ലിപ്പ്കാര്‍ട്ടില്‍ ലഭിക്കുന്നത്. 64 ജിബി പതിപ്പിന് 5 ശതമാനം ഡിസ്കൗണ്ടും നൽകുന്നുണ്ട്. ഓഫ് ലൈന്‍ സ്റ്റോറുകളില്‍ ആപ്പിള്‍ ഐഫോണ്‍ എസ്ഇ 2020 മോഡലിന് വലിയ ഓഫറുകളാണ് ലഭ്യമാകുന്നത്. എന്നാൽ, ഐഫോണ്‍ എസ്ഇ 2022 യുടെ പ്രീബുക്കിംഗ് ആരംഭിക്കുകയാണ്. ഏകദേശം 43,900 മുതലാണ് വില്പന ആരംഭിക്കുന്നത്.
എം.പിയല്ല, പ്രധാനമന്ത്രിയാകണമെന്നാണ് എന്റെ ആഗ്രഹം; നിര്‍ബന്ധിച്ചാല്‍ ഇനിയും മത്സരിക്കും: ഇന്നസെന്റ്
സോഫ്റ്റ്വെയറുകൾ, ചിപ്പുകൾ എന്നിവയിലാണ് ഐഫോണ്‍ എസ്ഇ 2020, 2022 മോഡലുകള്‍ തമ്മില്‍ വലിയ വ്യത്യാസം വരുന്നത്. ഡിസൈനിൽ പ്രത്യേകിച്ച് വ്യത്യാസമൊന്നും വരുന്നില്ല. എ15 ബയോണിക് ചിപ്പാണ് ഐഫോണ്‍ എസ്ഇ 2022 ൽ ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക