വധു വിവാഹവേദിയിലേക്ക് വരുമ്പോൾ വരൻ മയങ്ങി വീണാലോ? തന്റെ പ്രിയതമയെ അത്തരത്തിൽ രസകരവും ഹൃദ്യവുമായി വരൻ സ്വാഗതം ചെയ്യുന്ന വിഡിയോ സമൂഹമാധ്യമത്തിൽ തരംഗമായിരിക്കുകയാണ്.
വരനും കൂട്ടുകാരും വധുവിനെ കാത്തു വേദിയിൽ നിൽക്കുന്നു. കൂട്ടുകാരികൾക്കൊപ്പം എത്തിയ വധുവിനെ കണ്ട് വരൻ മയങ്ങി കൂട്ടുകാരുടെ കൈകളിലേക്ക് വീഴുന്നു. എന്നിട്ട് ചിരിക്കുന്നു. ഇതു കണ്ട് കൂട്ടുകാരും ചിരിക്കുന്നു. അടുത്ത നിമിഷം വരൻ എഴുന്നേൽക്കുകയും വധുവിന്റെ കൈപ്പിടിച്ച് വേദിയിലേക്ക് ക്ഷണിക്കുകയും ചെയ്യുന്നു.
‘വെഡ്എബൗട്ട്’ എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വിഡിയോ പ്രത്യക്ഷപ്പെട്ടത്. വധുവിന്റെയോ വരന്റെയോ പേരോ സ്ഥലമോ വ്യക്തമല്ല. ‘നിങ്ങൾ നിങ്ങൾക്കു പ്രിയപ്പെട്ട വ്യക്തിയെ കല്യാണം കഴിക്കുമ്പോൾ’ എന്നു വിഡിയോയ്ക്കൊപ്പം കുറിച്ചിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക