കുതിച്ചുയര്‍ന്ന അസംസ്കൃത എണ്ണവില വലിയ രീതിയിൽ താഴ്ന്നു. എണ്ണ സംഭരണം വര്‍ധിച്ചതാണ് വില കുറയാന്‍ കാരണമെന്നാണ് വിവരം. അതേസമയം, ബ്രെന്‍ഡ് ക്രൂഡിന്റെ വില മൂന്നാഴ്ചക്കിടെ ആദ്യമായി ബാരലിന് 100 ഡോളറില്‍ താഴെ എത്തിയിരിക്കുകയാണ്.
വിപണിയില്‍ നിന്നും ഐഫോണ്‍ എസ്ഇ 2020 പിൻവലിക്കുവാനുള്ള തീരുമാനവുമായി ആപ്പിൾ
ലോകത്തെ തന്നെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാജ്യങ്ങളില്‍ ഒന്നായ ചൈനയില്‍ എണ്ണയുടെ ആവശ്യകത കുറയുമോ എന്ന ആശങ്കയും വിലയിൽ പ്രതിഫലിക്കുന്നുണ്ട്.
വധുവിനെ കണ്ട് ‘മയങ്ങി വീണ്’ വരന്; വിഡിയോ വൈറല്‍
അതേസമയം, നിലവില്‍ 101 ഡോളറിന് മുകളിലാണ് വ്യാപാരം നടക്കുന്നത്. റഷ്യയുമായുള്ള ചര്‍ച്ചയില്‍ യുക്രൈന് പ്രസിഡന്റ് സെലെന്‍സ്കി പ്രതീക്ഷ പ്രകടിപ്പിച്ചതാണ് ബ്രെന്‍ഡ് ക്രൂഡിന്റെ വില കുറയാന്‍ ഒരു കാരണമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്. എന്നാൽ, ഇന്ത്യയില്‍ ഇന്ധനവില കുതിച്ചുയരുമെന്ന ആശങ്കകള്‍ക്ക് താത്കാലിക ആശ്വാസമായെന്നാണ് വിവരങ്ങൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക