ഐപിഎല്‍ കമന്ററി പാനലിലേയ്ക്ക് മുന്‍ ഇന്ത്യന്‍ പരിശീലകന് രവി ശാസ്ത്രിയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ സുരേഷ് റെയ്നയും എത്തുന്നു. വരുന്ന സീസണിലാണ് ഇരുവരും കമന്ററി പാനലില്‍ എത്തുക എന്നാണ് വിവരം. ഇരുവരും ഹിന്ദി കമന്ററി പാനലിലാവും എത്തുക എന്നാണ് വിവരം. ആദ്യമായാണ് കമന്ററി പാനലില്‍ സുരേഷ് റെയ്ന എത്തുന്നത്.
അതേസമയം, ഇതുവരെ ഇംഗ്ലീഷിലായിരുന്നു രവി ശാസ്ത്രി കമന്ററി പറഞ്ഞിരുന്നത്. ഇനി ഹിന്ദിയിലായിരിക്കും ഉണ്ടാകുക. മാത്രമല്ല, ടീമില്‍ കോവിഡ് ബാധ സ്ഥിരീകരിച്ച് 12 താരങ്ങളെ ഫീല്‍ഡിലിറക്കാന്‍ സാധിക്കില്ലെങ്കില്‍ കളി മാറ്റിവെക്കും എന്നതാണ് സുപ്രധാന തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക