സത്യന് അന്തിക്കാട് മീര ജാസ്മിന് ചിത്രം ‘മകളു’ടെ ടീസര്‍ പുറത്തുവിട്ടു. സത്യന് അന്തിക്കാട് തന്നെയാണ് ടീസര്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്. മരണമില്ലാത്ത മലയാളത്തിന്റെ കെപിഎസി ലളിതയ്ക്ക് സിനിമയുടെ ആദ്യ ടീസര്‍ സമര്‍പ്പിക്കുന്നുവെന്ന് പങ്കുവച്ച് സത്യന് അന്തിക്കാട് അറിയിച്ചു.
തമാശ നിറഞ്ഞ ഫാമിലി എന്റര്ടെയ്നര് തന്നെയായിരിക്കും ‘മകള്‍’ എന്നാണ് ടീസര്‍ വ്യക്തമാക്കുന്നത്. ‘മകള്‍’ ഒരുങ്ങിക്കഴിഞ്ഞു. ഏപ്രില്‍ അവസാനത്തോടെ അവള് നിങ്ങള്‍ക്കു മുന്നിലെത്തും. ചെറുതല്ലാത്ത കുറെ സന്തോഷങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രധാനം, ജയറാമിനേയും മീര ജാസ്മിനെയും വീണ്ടും മലയാളികള്‍ക്കു മുന്നിലെത്തിക്കാന്‍ കഴിഞ്ഞു എന്നതാണ്. ഒപ്പം ഇന്നസെന്റിന്റെയും, ശ്രീനിവാസന്റെയും സജീവ സാന്നിദ്ധ്യവും. പുതിയ തലമുറയിലെ നസ്ലിനും, ദേവിക സഞ്ജയും കൂടി ചേരുമ്പോള്‍ ഇതൊരു തലമുറകളുടെ സംഗമം കൂടിയാകുന്നു.
ലളിതച്ചേച്ചിക്ക് പങ്കു ചേരാന്‍ കഴിഞ്ഞില്ല എന്നതാണ് ബാക്കി നില്ക്കുന്ന സങ്കടം. ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കിടക്കുമ്പോഴും ഓര്‍മ്മ തെളിയുന്ന നേരത്ത് ചേച്ചി വിളിക്കും. ‘സത്യാ… ഞാന്‍ വരും. എനിക്കീ സിനിമയില്‍ അഭിനയിക്കണം.’ചേച്ചി വന്നില്ല. ചേച്ചിക്ക് വരാന്‍ സാധിച്ചില്ല. ‘മകളു’ടെ ഈ ആദ്യ ടീസര്‍ ലളിതച്ചേച്ചിക്ക്, മരണമില്ലാത്ത മലയാളത്തിന്റെ സ്വന്തം കെ.പി.എ.സി. ലളിതക്ക് സമര്‍പ്പിക്കുന്നു.- സത്യന് അന്തിക്കാട് കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക