നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടവരെ രാജ്യസഭാ സ്ഥാനാര്‍ഥികളായി പരിഗണിക്കരുതെന്ന് കെ മുരളീധരൻ. ഇക്കാര്യം ആവശ്യപ്പെട്ടുക്കൊണ്ട് മുരളീധരൻ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് കത്തെഴുതി. രാജ്യസഭയില്‍ ക്രിയാത്മകമായി ചര്‍ച്ചകളില്‍ പങ്കെടുക്കാനാവുന്നവർ ആയിരിക്കണം അംഗങ്ങൾ ആകേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ നേതൃത്വത്തില്‍ എം ലിജുവിനായി നീക്കം സജീവമായിരിക്കുന്നതിനിടെയാണ് പരോക്ഷ നിലപാടുമായി മുരളീധരൻ രംഗത്ത് വന്നത്. പരാജയപ്പെട്ടവർ അതതു മണ്ഡലങ്ങളില്‍ പോയി പ്രവര്‍ത്തിക്കട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക