തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. വ്യാഴാഴ്ച ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വർധിച്ചിരുന്നു. ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില 37,960 രൂപയും ഒരു ഗ്രാമിന്റെ വില 4745 രൂപയുമായി.
ഈ മാസം ഒന്‍പതിന് രാവിലെ വില ഏറ്റവും ഉയര്‍ന്ന നിലയായ 40,560ല്‍ എത്തിയിരുന്നു. പിന്നീട് സ്വർണവില ഗണ്യമായി കുറയുന്ന കാഴ്ചയാണ് കണ്ടത്.
മാർച്ച് 1ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,670 രൂപയും പവന് 37,360 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. യുദ്ധ സാഹചര്യങ്ങളിൽ അയവു വരുന്നതും, ബോണ്ട് മുന്നേറ്റവും, ഓഹരി വിപണിയിലെ ഉണർവും സ്വർണത്തിന്റെ വീഴ്ചക്ക് കാരണമാണ്.
വരും ദിവസങ്ങളിലും വിലയില്‍ ചാഞ്ചാട്ടത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക