ലോക്മത് പുരസ്കാരം സ്വന്തമാക്കി മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണി. പാര്‍ലമെന്റില്‍ നല്കിയ സംഭാവനകള്‍ കണക്കിലെടുത്തുകൊണ്ടാണ് പുരസ്കാരം നൽകുന്നത്. എ.കെ ആന്റണി ഉൾപ്പെടെ എട്ടുപേരാണ് പുരസ്കാരത്തിന് അർഹത നേടിയിരിക്കുന്നത്.
നിബന്ധനകൾ അനുസരിക്കണം, പെണ്‍കുട്ടികള്‍ക്ക് ഹൈസ്കൂള്‍ പഠനം തുടരാമെന്ന് താലിബാന്
എന്‍സിപി നേതാവ് ശരദ് പവാര്‍ അധ്യക്ഷനായ ജൂറിയാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്. രാജ്യസഭയില്‍ നിന്നും ലോക്സഭയില്‍ നിന്നും തെരഞ്ഞെടുക്കുന്ന നാല് പേർക്ക് വീതമാണ് അവാർഡുകൾ നൽകുന്നത്. എകെ ആന്റണി, ഭര്‍ത്തൃഹരി മെഹ്താബ് എന്നിവര്‍ ആജീവനാന്ത പുരസ്കാരത്തിനാണ് അർഹരായിരിക്കുന്നത്.
ഇരട്ടക്കുട്ടികളുടെ അച്ഛനായി; സന്തോഷം പങ്കുവച്ച് അരുൺ ഗോപി
എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസിയേയും തൃണമൂല്‍ നേതാവ് ഡെറിക്ക് ഒബ്രിയാനേയും മികച്ച പാര്ലമെന്റേറിയന്മാരായി തെരഞ്ഞെടുത്തു. ബിജെപി ലോക്സഭാംഗം ലോക്കറ്റ് ചാറ്റര്‍ജി, എന്‍സിപി രാജ്യസഭാംഗം വന്ദന ചവാന് എന്നിവരാണ് മികച്ച വനിത പാര്ലമെന്റേറിയന്മാര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക