സംസ്ഥാനത്ത് അഴിമതി തടയുവാൻ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മന്. ഇക്കാര്യത്തിൽ നിർണായക തീരുമാനവുമായി എത്തിയിരിക്കുകയാണ് അദ്ദേഹം. അധികാരത്തിലേറിയ ഉടനെയാണ് അദ്ദേഹത്തിന്റെ നിർണായക തീരുമാനം. അഴിമതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയിക്കുന്നതിനായി പൗരന്മാർക്ക് പുതിയൊരു സംവിധാനം നൽകുകയാണ് അദ്ദേഹം.
ലിറ്ററിന് അഞ്ച് രൂപ കൂട്ടണം, പാൽ വില വർധന ആവശ്യപ്പെട്ട് മിൽമ
അഴിമതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയിക്കാന്‍ ഒരു ഹെല്പ്ലൈൻ ആരംഭിക്കാനാണ് തീരുമാനം. പഞ്ചാബിന്റെ പതിനേഴാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് തൊട്ടടുത്ത ദിവസമാണ് പുതിയ പ്രഖ്യാപനം. ഇക്കാര്യം അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. മാര്‍ച്ച് 23നായിരിക്കും ഈ അഴിമതി വിരുദ്ധ ഹെല്പ്ലൈൻ ആരംഭിക്കുന്നത്.
മോഹന്‍ലാലിനൊപ്പം അഭിനയിക്കുമ്പോള്‍ അക്കാര്യത്തില്‍ പേടി വേണ്ടാ: മഞ്ജു വാര്യര്‍
സ്വാതന്ത്ര്യ സമര സേനാനിയായ ഭഗത് സിംഗിന്റെ രക്തസാക്ഷിത്വ ദിനം കൂടിയാണ് മാര്‍ച്ച് 23. ആരെങ്കിലും നിങ്ങളില്‍ നിന്ന് കൈക്കൂലി ആവശ്യപ്പെട്ടാല്‍, അവരുടെ വീഡിയോ ദൃശ്യമോ ഓഡിയോ ക്ലിപ്പോ റെക്കോഡ് ചെയ്ത് നൽകിയിരിക്കുന്നത് ഹെല്പ്ലൈൻ നമ്പറിലേക്ക് അയച്ചു തരണമെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക