മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മഞ്ജു വാര്യര്‍. തന്മയീഭാവത്തോടെ തന്റെ കഥാപാത്രങ്ങള്‍ അഭിനയിച്ച് ഫലിപ്പിച്ചാണ് താരം മോളിവുഡില്‍ തന്റെ സ്ഥാനം അടിവരയിട്ടുറപ്പിച്ചത്. പതിനേഴാം വയസില്‍ അഭിനയരംഗത്തേക്ക് കടന്നുവന്ന താരം ഇപ്പോള്‍ പുതിയ സിനിമയുമായാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.
തന്റെ പുതിയ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് താരം. ജിഞ്ചര്‍ മീഡിയയോടാണ് താരം മനസുതുറക്കുന്നത്
സിനിമയുടെ പേര് പോലെ തന്നെ ലളിതവും സുന്ദരവുമായ ചിത്രമാണിതെന്നും ചേട്ടന്റെ കഥയില്‍ ഇഷ്ടപ്പെട്ട കഥാപാത്രം ഉണ്ടാക്കിയെടുത്തതല്ലെന്നും, സംഭവിച്ചുപോയ ഒന്നാണെന്നും മഞ്ജു പറയുന്നു.
”സിനിമയുടെ പേര് പോലെ തന്നെ ലളിതവും സുന്ദരവുമായ ഒരു ചിത്രമാണിത്. ചെറിയ സിനിമയാണ്. കണ്ടാല്‍ സന്തോഷം തോന്നുന്ന ഒരു സിനിമയാണ്
മോഹന്‍ലാലിന്റെ സിനിമയോടുള്ള ഡെഡിക്കേഷനെ കുറിച്ചും താരം അഭിമുഖത്തില്‍ പറയുന്നുണ്ട്.
”ഞാനും ലാലേട്ടനും ഒരുപാട് സിനിമകളൊന്നും ചെയ്തിട്ടില്ല. ഏഴോ എട്ടോ സിനിമകള്‍ മാത്രമേ ആകെ ചെയ്തിട്ടുള്ളൂ. അദ്ദേഹത്തെ കുറിച്ച് പറയുകയാണെങ്കില്‍ ദൈവം അനുഗ്രഹിച്ച് വിട്ട ഒരു കലാകാരനാണ്.
അദ്ദേഹത്തിന് കിട്ടിയ ആ ഒരു കഴിവിനെ ഒരുപാട് വാല്യു ചെയ്യുന്ന ഒരാളാണ് ഞാന്‍. അദ്ദേഹം ജോലിയോട് കാണിക്കുന്ന ആത്മാര്‍ഥത, സമയനിഷ്ഠ സിനിമയോടുള്ള ഡെഡിക്കേഷന്, സമയം പാലിക്കാനുള്ള ഒരു ഡിസിപ്ലിന്‍. ഇതെല്ലാം എല്ലാവര്ക്കും അറിയുന്ന കാര്യമാണ്.
എന്നെ സംബന്ധിച്ച് എനിക്ക് തോന്നിയത് ലാലേട്ടന്റെ സിനിമകളില്‍ എനിക്ക് കിട്ടുന്ന കഥാപാത്രം ഒരിക്കലും ചെറുതാണന്നോ പ്രാധാന്യം കുറഞ്ഞുപോയെന്നോ തോന്നിപ്പിക്കാത്ത രീതിയിലുള്ള നല്ല കഥാപാത്രങ്ങളാണ് എനിക്കായി മാറ്റി വെക്കപ്പെടാറുള്ളത്.എന്നെ സംബന്ധിച്ച് ഏറ്റവും സ്പെഷ്യലുമതാണ്.
അപ്പോള്‍ ലാലേട്ടന്റെ സിനിമയില്‍ ഒരിക്കലും ഓവര്‍ ഷാഡോ ആയി പോവുമെന്നോ; അങ്ങനെയുള്ള ഒരു പേടിയുമില്ലാതെ അദ്ദേഹത്തിന്റെ കൂടെ എനിക്ക് പോയി അഭിനയിക്കാം,”മഞ്ജു വാര്യര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക