നാദിര്‍ഷ പണ്ട് തന്നെയൊക്കെ വായിനോക്കിയിട്ടുണ്ടെന്ന് നടി തെസ്നി ഖാന്. നടി സ്വാസിക അവതാരകയായി എത്തുന്ന റെഡ് കാര്‍പെറ്റ് എന്ന ഷോയിലാണ് തെസ്നി സംസാരിച്ചത്. അന്ന് മിമിക്രി കളിക്കുമ്പോള്‍ താന്‍ മാത്രമേ നാദിര്‍ഷയ്ക്കും ദിലീപിനും ഒപ്പം ഉണ്ടായിരുന്നുള്ളൂ എന്നാണ് തെസ്നി പറയുന്നത്.
നാദിര്‍ഷ ഉഴപ്പനാണോ, വായിനോക്കിയാണോ എന്നൊക്കെയുള്ള ചോദ്യത്തോടാണ് തെസ്നി പ്രതികരിച്ചത്. തന്നെ പോലും വായുനോക്കിയിട്ടുണ്ടെന്ന് നടി പറയുന്നു. തങ്ങള്‍ പണ്ട് മിമിക്രി കളിച്ചപ്പോള്‍ ദിലീപ്, നാദിര്‍ഷ തുടങ്ങിയ താരങ്ങളുടെ കൂടെ താന്‍ മാത്രമേ പെണ്ണ് ആയിട്ടുള്ളു.
എത്ര ഭംഗി ഇല്ലെങ്കിലും നോക്കി പോവും. പിന്നെ ഗ്ലാമറുള്ളതിനെ കാണുമ്പോഴാണല്ലോ അതിന് പിന്നാലെ പോവുകയുള്ളു എന്നാണ് തമാശരൂപേണ തെസ്നി പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക