പനീർ ഇഷ്ടമുള്ളവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. കുട്ടികൾക്കാണെങ്കിൽ പറയുകയേ വേണ്ട. ചപ്പാത്തിക്കും പൂരിക്കും എന്ന് വേണ്ട, ആപ്പത്തിന് വരെ ഇന്ന് പനീർ വിഭവങ്ങൾ പ്രിയപ്പെട്ടതാകുന്നുണ്ട്. അത്തരത്തിൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപെടുന്ന വിഭവമാണ് ഇന്ന് ഉണ്ടാക്കുന്നത്. പനീർ വെണ്ണ മസാല. തീർച്ചയായും ഇഷ്ടപ്പെടുന്ന വിഭവങ്ങളിൽ ഒന്നായിരിക്കും ഇത്. വിഭവം തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം;
‘ദേഷ്യം വരുന്നോണ്ടോ’ എന്ന് അമ്പിളിച്ചേട്ടനോട് ഞാന്‍ ചോദിച്ചു, മറുപടി ഇങ്ങനെയായിരുന്നു…: നവ്യ നായര്‍
ആവശ്യമായ സാധനങ്ങൾ
പനീര്‍ – 200 ഗ്രാം
പച്ചമുളക് – 2 എണ്ണം
സവാള – അര കപ്പ്
തക്കാളി – 2 എണ്ണം
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1 ടേബിള്‍ സ്പൂണ്‍
കുരുമുളക് പൊടി – അര ടീസ്പൂണ്‍
മുളക് പൊടി – അര ടീസ്പൂണ്‍
മല്ലിപ്പൊടി – 1 ടേബിള്‍ സ്പൂണ്‍
ഗരം മസാല – 1 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി – ആവശ്യത്തിന്
തേങ്ങയുടെ ഒന്നാം പാല് – 1 കപ്പ്
ഇളം ചൂട് വെള്ളം – ആവശ്യത്തിന്
കറിവേപ്പില – 1 തണ്ട്
മല്ലിയില – ആവശ്യത്തിന്
വെണ്ണ – 6 ടേബിള്‍ സ്പൂണ്‍
നാദിര്‍ഷ പണ്ട് തന്നെയൊക്കെ വായിനോക്കിയിട്ടുണ്ടെന്ന് നടി തെസ്നി ഖാന്
ഉണ്ടാക്കുന്ന വിധം ;
പനീർ കഷ്ണങ്ങളായി മുറിച്ച് വയ്ക്കുക. ശേഷം ഒരു പാനിൽ നാല് ടേബിള്‍ സ്പൂണ്‍ വെണ്ണ ചൂടാക്കി എടുക്കണം. തുടർന്ന് വറുത്ത പനീര്‍ കഷ്ണങ്ങള്‍ കോരി മാറ്റി വെക്കുക. ഇത് വറുക്കുമ്പോൾ കഷ്ണങ്ങള്‍ തമ്മില്‍ ഒട്ടിപ്പിടിക്കാതെയിരിക്കുവാൻ ശ്രദ്ദിക്കണം.
ശേഷം ചൂടായ വെണ്ണയിലേക്ക് രണ്ട് ടേബിള്‍ സ്പൂണ്‍ വെണ്ണ കൂടി ചേര്‍ത്ത് മൂപ്പിച്ച് കറിവേപ്പില, പച്ചമുളക്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, സവാള എന്നിവ ചേര്‍ത്ത് വഴറ്റുക. അല്പം മൂത്ത ശേഷം തക്കാളി കൂടി ചേര്‍ത്ത് വഴറ്റുക. ഇത് പാകമായി വരുമ്പോൾ തക്കാളി കൂടി ചേര്‍ത്ത് നന്നായി വഴറ്റുക.
തുടർന്ന് എല്ലാ മസാലകളും ചേർത്ത് നൽകണം. തുടർന്ന് ഇത് മൂത്തു വരുമ്പോൾ വറുത്ത പനീര്‍ കഷ്ണങ്ങള്‍ ചേര്‍ത്ത് ഇളക്കുക. കുറച്ച് ചൂടുവെള്ളവും ചേർത്ത് നൽകാം. ആവശ്യത്തിന് ഉപ്പു കൂടി ഇട്ട് ഏതാണ്ട് പത്ത് മിനിറ്റോളം വേവിക്കണം. ശേഷം തേങ്ങാപ്പാല്‍ ചേര്‍ത്ത് നന്നായി ഇളക്കി ആവശ്യത്തിന് കുറുകുന്നത് വരെ വറ്റിക്കുക. പാകമായാൽ മല്ലിയില കൂടി ചേർത്ത് വാങ്ങി വക്കാം, ചപ്പാത്തിക്കോ പൂരിക്കോ ഒപ്പം രുചിയോടെ വിളമ്പാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക