വേനൽ കാലവും ചൂടും വിയർപ്പും ക്ഷീണവുമൊക്കെ നമ്മളെ കുറച്ചൊന്നുമല്ല അവശനാക്കുന്നത് അല്ലെ.. അപ്പോഴൊക്കെ നമുക്ക് ആശ്വാസമേകുന്നത് പഴങ്ങളും അവകൊണ്ടുള്ള ജ്യൂസുമൊക്കെ ആയിരിക്കും. വേനൽക്കാലത്ത് ഏറ്റവുമധികം നമ്മളിലേക്ക് എത്തുന്ന ഒന്നാണ് ഓറഞ്ച്. ജ്യൂസ് അടിച്ചും അല്ലാതെയുമൊക്കെ നമ്മൾ ഓറഞ്ച് ഉപയോഗപ്പെടുത്താറുമുണ്ട്. എന്നാൽ, ഓറഞ്ച് കൊണ്ട് മറ്റൊരു വിഭവം കൂടി തയ്യാറാക്കാം. നല്ല ഓറഞ്ച് അച്ചാർ.. എങ്ങനെയാണ് അച്ചാർ തയ്യാറാക്കുന്നത് എന്ന് നോക്കാം…
പനീർ കൊണ്ടൊരു വിഭവമായാലോ…? തയ്യാറാക്കാം പനീര്‍ വെണ്ണ മസാല
ആവശ്യമായ സാധനങ്ങൾ;
പഴുത്ത ഓറഞ്ചിന്റെ തൊലി
വെള്ളുത്തുള്ളി – 4 അല്ലി
മുളക്പൊടി -1.5 ടീസ്പൂണ്‍
മഞ്ഞള്‍പൊടി -3 നുള്ള്
ഇഞ്ചി അരിഞ്ഞത് -1/4 ടീസ്പൂണ്‍
പച്ചമുളക് -2
ഉലുവ പൊടി – 3 നുള്ള്
കായപൊടി – 3 നുള്ള്
വിനാഗിരി – 3 ടീസ്പൂണ്‍
നല്ലെണ്ണ – 1 ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
കടുക് – ആവശ്യത്തിന്
കറിവേപ്പില -1 തണ്ട്
സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ ഇന്നും വർദ്ധനവ്
തയ്യാറാക്കുന്നത് എങ്ങനെ ..?
ഓറഞ്ചിന്റെ തൊലി ചെറുതായി അരിഞ്ഞതിനു ശേഷം കുറച്ചു വെള്ളം ചേര്‍ത്ത് തിളപ്പിക്കുക. ശേഷം വെള്ളം ഊട്ടി എടുക്കുക. തുടർന്ന് പാനില്‍ എണ്ണ ചൂടാക്കി കടുക്, കറിവേപ്പില എന്നിവ ചേർത്ത് നന്നായി മൂപ്പിക്കുക. ഇതിലേക്ക് ചെറുതായി അരിഞ്ഞ വെള്ളുത്തുള്ളി , ഇഞ്ചി , പച്ചമുളക് എന്നിവ ചേർത്ത് നന്നായി വഴറ്റുക.
പിന്നീട് തിളപ്പിച്ച് വെള്ളം ഊറ്റി വച്ചിരിക്കുന്ന ഓറഞ്ച് തൊലി ചേർത്ത് ഇളക്കുക. തൊലി എണ്ണയില്‍ കിടന്നു നന്നായി വരണ്ടു ഡ്രൈ ആയി വരണം.
തൊലി നന്നായി വരണ്ടു വരുമ്പോള്‍ ആവശ്യത്തിന് ഉപ്പ്, മഞ്ഞള്‍പൊടി, മുളക്പൊടി, ഉലുവപ്പൊടി, കായംപൊടി എന്നിവ ചേർത്ത് ഇളക്കി പച്ചമണം മാറികഴിയുമ്പോള്‍ വിനാഗിരി കൂടെ ചേർത്ത് ഇളക്കി തീ ഓഫ് ചെയ്യാം. വളരെ രുചിയേറിയ അച്ചാർ തയ്യാറായി കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക