പാചകം അറിയുന്നവരോടോ അറിയാത്തവരോടോ നമ്മൾ ആദ്യം ചോദിക്കുക ഒരു ചമ്മന്തിയെങ്കിലും ഉണ്ടാക്കാൻ അറിയാമോ എന്നായിരിക്കും അല്ലേ.. ചമ്മന്തിയാണെങ്കിൽ ഇഷ്ടമില്ലാത്തവരായി ആരും തന്നെ ഉണ്ടാകില്ല താനും.
പാചകം പരീക്ഷിക്കുന്ന തുടക്കക്കാർക്ക് വേണ്ടി എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒന്ന് തന്നെയാണ് ചമ്മന്തിയും. നല്ല മാങ്ങാ ചമ്മന്തി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
പഴുത്ത ഓറഞ്ച് ഇരിപ്പുണ്ടോ..? തയ്യാറാക്കാം സ്വാദൂറും അച്ചാർ
അര മുറി തേങ്ങ, നാലോ അഞ്ചോ പച്ചമുളക്, പച്ചമാങ്ങ തൊലി കളഞ്ഞ ശേഷം ചെറിയ കഷ്ണങ്ങളാക്കി മുറിച്ചത്, ചെറിയ ഉള്ളി, ചെറിയൊരു തണ്ട് കറിവേപ്പില, ഉപ്പ് എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക.
പുളി കുറഞ്ഞ മാങ്ങയാണെങ്കിൽ ഒരു ചെറിയ മാങ്ങാ എടുത്താൽ മതിയാകും. പുലി കൂടുതൽ ഉണ്ടെങ്കിൽ കുറച്ച് കഷ്ണങ്ങൾ മാത്രം എടുക്കാം. ഇവ നന്നായി അരച്ചെടുക്കുക. ചോറിനൊപ്പം വിളമ്പാമെങ്കിലും കഞ്ഞിക്കാണ് ചമ്മന്തി കൂടുതൽ സ്വാദേറുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക