ഇപ്പോഴെല്ലാം ഓൺലൈൻ ആയാണ് നമ്മൾ ചെയ്യാറുള്ളത്. എല്ലാ ഇടപാടുകളും ഡിജിറ്റൽ മുഖേന നടത്തുന്ന രീതിയിലേക്ക് സമൂഹമാകെ മാറിക്കഴിഞ്ഞു. ഗൂഗിൾ പേയും പേടിഎമ്മും ഫോണ്‍പേയുമെല്ലാം ഇവിടം അടക്കി വാഴുകയാണ്.
ഇതിനിടയിലേയ്ക്ക് മറ്റൊരാൾ കൂടി എത്തുകയാണ്. നൂറ്റാണ്ടോളം പഴക്കമുള്ള എതിരാളിയാണ് ഡിജിറ്റൽ മേഖല കൂടി കൈയ്യടക്കാനായി എത്തുന്നത്.
പഴുത്ത ഓറഞ്ച് ഇരിപ്പുണ്ടോ..? തയ്യാറാക്കാം സ്വാദൂറും അച്ചാർ
ഡിജിറ്റല്‍ പേയ്മന്റ് സംവിധാനം ആരംഭിക്കുവാന്‍ ഒരുങ്ങുകയാണ് ടാറ്റ. നാഷണല്‍ പേയ്മന്റ്സ് കോര്പ്പറേഷന് ഇത് സംബന്ധിച്ച് നൽകിയ അപേക്ഷ പരിഗണിക്കുന്നത് അന്തിമഘട്ടത്തിലാണ് ഉള്ളത്.
ടാറ്റ ഡിജിറ്റല്‍ എന്ന കമ്പനിക്ക് കീഴിലായിരിക്കും ആപ്പ് പ്രവർത്തിക്കുക. ഐസിഐസി ബാങ്കുമായാണ് നിലവില്‍ ടാറ്റ കരാറില്‍ ഏര്‍പ്പെടാന്‍ ശ്രമിക്കുന്നത്.
സാംസങ് ഗ്യാലക്സി ബുക്ക് 2 സീരീസ്, വിന്‍ഡോസ് 11 ഗ്യാലക്സി ബുക്ക് ഗോ ഇന്ത്യയില്‍; വില 38,990 രൂപ
മാത്രമല്ല, കൂടുതൽ ബാങ്കുകളുമായും കരാറിലെത്തുവാൻ ടാറ്റ ശ്രമിക്കുന്നുണ്ട്. അതേസമയം, ആപ്പിന്റെ പേര് സംബന്ധിച്ച് ഇതുവരെ വെളിപ്പെടുത്തലുകൾ നടത്തിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക