സംസ്ഥാനത്ത് കെ റെയിൽ പദ്ധതിയ്ക്കായി ആരിൽ നിന്നൊക്കെ ഭൂമി നഷ്ടപ്പെടുന്നുവോ അവർക്കെല്ലാം തിരികെ നഷ്ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് നാലിരട്ടി നഷ്ടപരിഹാരം നല്‍കുമെന്നത് വെറും വാക്കല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്നുള്ളവരുടെ നാളെയല്ല, നമ്മുടെ കുഞ്ഞുങ്ങളുടെ നാളേയ്ക്ക് വേണ്ടിയാണ് പദ്ധതി’യെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മെയ്റ്റി സ്റ്റാര്‍ട്ടപ്പ് ഹബും ഗൂഗിളും കൈകോര്‍ക്കുന്നു, പുതുതലമുറയ്ക്ക് അനന്ത സാധ്യതകളൊരുങ്ങുന്നു..
പദ്ധതി ഇപ്പോൾ നടക്കില്ലെന്നാണ് യുഡിഎഫ് പറയുന്നത്. പിന്നെ എപ്പോഴാണ് ഇത് നടക്കുകയെന്നും അദ്ദേഹം ചോദിച്ചു. സര്‍ക്കാര്‍ പൂര്‍ണ തോതില്‍ നാട്ടില്‍ ഇറങ്ങി ജനങ്ങളോട് പദ്ധതി വിശദീകരിക്കും.
തെറ്റായ എതിര്‍പ്പുകള്‍ക്ക് വഴങ്ങണോയെന്ന് ചോദിച്ചാല്‍ വേണ്ടെന്ന് ജനം പറയും. മാത്രമല്ല, രഹസ്യമായി ചോദിച്ചാൽ കോൺഗ്രസ് നേതാക്കൾ തന്നെ പദ്ധതി വേണമെന്ന് പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക