വനിതാ ലോകകപ്പിൽ സെമി പ്രതീക്ഷകൾ കാത്ത് ഇന്ത്യൻ വനിതാ ടീം. നിർണായക പോരാട്ടത്തിൽ ബംഗ്ലാദേശിനെ 110 റണ്‍സിന് തറപറ്റിച്ച് തകര്‍പ്പന്‍ ജയം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ.
ആരാധകര്‍ക്ക് സന്തോഷ വാർത്ത, ലോകകപ്പ് മത്സരങ്ങളുടെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ വീണ്ടും അവസരം
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സെടുത്തപ്പോള്‍ മറുപടി പറയാനിറങ്ങിയ ബംഗ്ലാദേശിന്റെ പോരാട്ടം 40.3 ഓവറില്‍ വെറും 119 റണ്‍സില്‍ അവസാനിപ്പിക്കുകയായിരുന്നു.
ആപ്പിൾ ഐഫോൺ 14 സീരീസിന്റെ വിശദാംശങ്ങൾ ഓൺലൈനിൽ !
ജുലന് ഗോസ്വാമി, പൂജ വസ്ത്രാകര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ എടുത്തപ്പോൾ രാജേശ്വരി ഗെയ്ക്വാദ, പൂനം യാദവ് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി. നാല് വിക്കറ്റുകള്‍ വീഴ്ത്തിയ സ്പിന്നര്‍ സ്നേഹ് റാണയുടെ തകര്‍പ്പന്‍ ബൗളിങാണ് ഇന്ത്യയുടെ വിജയം അനായാസമാക്കിയതെന്ന് പറയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക