ആരാധകർക്ക് പുതിയൊരു സന്തോഷ വാർത്ത കൂടി എത്തിയിരിക്കുകയാണ്. ലോകകപ്പ് മത്സരങ്ങളുടെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ആരാധകര്‍ക്ക് വീണ്ടും അവസരം ലഭിക്കുകയാണ്.
ബിഎസ് – 6 വാഹനങ്ങളുടെ രജിസ്ട്രേഷന് അനുമതി നൽകി സുപ്രീംകോടതി
ഈ മാസം 23 മുതല്‍ 29 വരെയാണ് ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ലഭിക്കുക. ഇന്നായിരുന്നു ടിക്കറ്റ് ലഭ്യമാക്കുന്നതിനുള്ള അവസാന തീയതി. ഇതാണ് ഇപ്പോൾ നീട്ടി നൽകിയിരിക്കുന്നത്.
ആപ്പിൾ ഐഫോൺ 14 സീരീസിന്റെ വിശദാംശങ്ങൾ ഓൺലൈനിൽ !
ആദ്യഘട്ട ടിക്കറ്റ് ബുക്കിങ്ങില്‍ റാന്‍ഡം നറുക്കെടുപ്പിലൂടെ ടിക്കറ്റ് ലഭിച്ചവര്‍ക്ക് പണമടയ്ക്കാനുള്ള സമയപരിധി ഇന്നാണ് അവസാനിക്കുന്നത്. ഇതിനു പിന്നാലെയാണ് പുതിയ അവസരമൊരുക്കി ഫിഫ മുന്നോട്ട് വന്നത്. ബുധനാഴ്ച ഖത്തര്‍ സമയം ഉച്ചയ്ക്ക് ഒരു മണി മുതല്‍ ടിക്കറ്റ് ലഭ്യമായി തുടങ്ങും. ഈ ഘട്ടത്തില്‍ എത്ര ടിക്കറ്റ് ലഭ്യമാക്കുമെന്ന് പക്ഷെ ഫിഫ അറിയിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക