കാള വാലുപൊക്കുന്നത് കണ്ടാൽ അതെന്തിനാണെന്ന് എല്ലാവർക്കുമറിയാം എന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്. കോൺഗ്രസ് നേതാവ് ശശി തരൂര്‍ എംപി ഇടതുപക്ഷത്തേക്ക് നീങ്ങുകയാണെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു.
വരുന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ സ്ഥാനാർഥിയാകുവാനാണ് തരൂരിന്റെ ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി.
ഡീസല്‍ വില വര്‍ധന നടപടി സ്റ്റേ ചെയ്യണം, കെഎസ്ആര്‍ടിസിയുടെ ആവശ്യം നിരസിച്ച് ഹൈക്കോടതി
ശശി തരൂർ വരുന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുവാനുള്ള നീക്കത്തിലാണ്. ഇടതു പക്ഷത്തേക്ക് പതിയെ നീങ്ങുകയാണ് അദ്ദേഹമെന്നും സുരേന്ദ്രൻ ആരോപിച്ചു.
അതേസമയം, കെ റെയിൽ വിഷയത്തിൽ മുഖ്യമന്ത്രിയുടേത് ഭീഷണിയുടെ സ്വരമാണെന്നും ശബരിമലയിലെ അനുഭവം സര്‍ക്കാര്‍ കെ റെയിലിലും നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇനി കുറച്ച് സോസ് ആകാം.. എളുപ്പത്തിൽ തയ്യാറാക്കാം തക്കാളി സോസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക