തക്കാളി ഇപ്പോഴും കറികളിൽ മുന്നിലാണെങ്കിലും മറ്റുള്ള രീതിയിൽ ഒന്നും തന്നെ പരീക്ഷിക്കുവാൻ മുതിരാറില്ല, അതിനാൽ തന്നെ നമുക്കിന്ന് തക്കാളി കൊണ്ടുരു വിഭവം തയ്യാറാക്കാം. വളരെ എളുപ്പത്തിലും വേഗത്തിലും തയ്യാറാക്കാവുന്ന ഏവർക്കും ഇഷ്ടമാകുന്ന ഒരു വിഭവം തന്നെയാണിത്. കറികളിലേക്കോ മറ്റോ ചേർക്കുവാനും പലഹാരങ്ങൾക്കൊപ്പം കഴിക്കുവാനും എല്ലാം സാധിക്കുന്ന തക്കാളി സോസ് തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് അറിയാം.
രാജ്യത്ത് ഇന്ധന വില വര്‍ധിച്ചു, വർധനവ് 137 ദിവസത്തിന് ശേഷം
ആവശ്യമായവ;
തക്കാളി -1kg
വിനാഗിരി -1/3 കപ്പ്
പഞ്ചസാര -1/2 കപ്പ്
പച്ചമുളക് -4 ( വറ്റൽമുളക് -4 )
ഉപ്പ് – ആവശ്യത്തിന്
ഏലക്കാ -4
ഗ്രാമ്പൂ-5
കറുവപട്ട -1 മീഡിയം കഷണം
പെരുംജീരകം -1/2 ടീസ്പൂൺ
ജീരകം -1/2 ടീസ്പൂൺ
ഇഞ്ചി വെള്ളുതുള്ളി പേസ്റ്റ് -1.5 ടീസ്പൂൺ
സവാള -1
ഇന്ത്യൻ ഫുട്ബോൾ ടീമിലേക്ക് പാലക്കാടിന്റെ അഭിമാനം, ചരിത്രം കുറിക്കാൻ വി.പി സുഹൈർ
തയ്യാറാക്കുന്ന വിധം ;
വൃത്തിയായി കഴുകി എടുത്ത തക്കാളി ഒരു പാത്രത്തിൽ ആവശ്യത്തിനു വെള്ളം ഒഴിച്ച് അതിലിട്ട് തിളപ്പിക്കുക. നന്നായി തിളച്ചതിനു ശേഷം തക്കാളിയുടെ തൊലി അടർന്നു വരുന്ന പരുവം ആകുമ്പോൾ വാങ്ങിവെക്കാം. ശേഷം തക്കാളികൾ നല്ല തണുത്ത വെള്ളതിൽ ഇട്ട് വക്കുക. പിന്നീട് എല്ലാ തക്കാളിയും തൊലി കളഞ്ഞ് എടുക്കുക. ഇത് മിക്സിയിലിട്ട് നന്നായി അടിച്ചെടുക്കുക.
ഗ്രാമ്പൂ, കറുവാപട്ട, പച്ചമുളക് , സവാള, ഏലക്ക, പെരുംജീരകം, ജീരകം എന്നിവ ചെറുതായി ചതച്ച് ഇഞ്ചി വെള്ളുതുള്ളി പേസ്റ്റും ഇതിനൊപ്പം ചേർത്ത് വൃത്തിയുള്ള ഒരു തുണിയിൽ കിഴി കെട്ടി എടുക്കുക. ശേഷം, അടികട്ടിയുള്ള ഒരു പാൻ എടുത്ത് അടുപ്പിൽ വച്ച് തക്കാളി പേസ്റ്റ് ഒഴിച്ച് നന്നായി ഇളക്കി കൊടുക്കുക. എടുത്തു വച്ച കിഴി കൂടി അതിൽ ഇട്ട് ഇളക്കി ചൂടാക്കുക.
കണ്ണൂര്‍ സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് നിയമനം റദ്ദാക്കി ഹൈക്കോടതി
ഇത് നന്നായി ചൂടായി കുറുകാൻ തുടങ്ങുമ്പോൾ വിനാഗിരി , പഞ്ചസാര , പാകത്തിനു ഉപ്പ് എന്നിവ കൂടെ ചേർത്ത് നന്നായി തിളച്ച് കുറുകുന്നതു വരെ ഇളക്കണം. ശേഷം കിഴി തക്കാളി ചാറിലേക്ക് നന്നായി പിഴിഞ്ഞ് കൊടുക്കുക. അപ്പോഴും ഇളക്കി കൊടുത്തു കൊണ്ടേ ഇരിക്കണം. രണ്ടോ മൂന്നോ മിനിറ്റുകൾക്ക് ശേഷം തീ ഓഫ് ചെയ്യാം.
പിന്നീട് ഇത് തണുത്ത ശേഷം കുപ്പിയിലാക്കി സൂക്ഷിക്കാം. ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ കൂടുതൽ ദിവസം കേടു കൂടാതെ ഇരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക