ഹോണ്ട ഇന്തോനേഷ്യൻ വിപണിയിൽ മൂന്നാം തലമുറ HR-V അവതരിപ്പിച്ചതായി റിപ്പോര്‍ട്ട്. ടർബോ-ചാർജ്ഡ് എഞ്ചിനിലാണ് വാഹനം എത്തുന്നത് എന്നും നാല് ട്രിം തലങ്ങളിൽ വാഗ്ദാനം ചെയ്യുന്ന ഏറ്റവും പുതിയ ഹോണ്ട HR-V ലോകത്തിലെ ഏറ്റവും ശക്തമായ പെട്രോൾ പതിപ്പാണ് എന്നും ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഏറ്റവും മികച്ച RS ട്രിം പതിപ്പിന് 499.9 മില്ല്യണ്‍ ഇന്തോനേഷ്യന്‍ റുപിയ (ഏകദേശം 26.60 ലക്ഷം ഇന്ത്യന്‍ രൂപ) ആണ് വിലയെന്നും പ്രാരംഭ പതിപ്പിന് 355.9 മില്ല്യണ്‍ ഇന്തോനേഷ്യന്‍ റുപിയ അല്ലെങ്കിൽ ഏകദേശം19 ലക്ഷം രൂപ ആണെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഹോണ്ട എച്ച്ആർ-വിയുടെ നാല് ട്രിം ലെവലുകൾ ഉള്ളപ്പോൾ , 175 എച്ച്പി പവറും 240 എൻഎം ടോർക്കും നൽകുന്ന 1.5 ലിറ്റർ ടർബോ പെട്രോൾ മോട്ടോർ ലഭിക്കുന്നത് RS പതിപ്പിന് മാത്രമാണ്.
നിലവിൽ ചൈനയിൽ മാത്രം വിൽക്കുന്ന വാഹനത്തിന്റെ ഇലക്ട്രിക് പതിപ്പ് മാത്രമാണ് ഈ കണക്കുകൾ മെച്ചപ്പെടുത്തുന്നത്.
ഹോണ്ട HR-V RS-ന്റെ കരുത്തുറ്റ രൂപം ഉറപ്പാക്കുന്ന, ധാരാളം ബോഡി കിറ്റുകൾ, ഡ്യുവൽ എക്സ്ഹോസ്റ്റ് പൈപ്പ് ഔട്ട്ലെറ്റുകൾ, ‘RS’ ബാഡ്ജ് എന്നിവയ്ക്കൊപ്പം വളരെ സ്പോർട്ടി വിഷ്വൽ ഭാഷയുമാണ് ബാഹ്യ രൂപകൽപ്പനയിലുള്ളത്.
അകത്ത്, എച്ച്ആർ-വിയുടെ ആർഎസ് വേരിയന്റിൽ ഇഷ്ടാനുസൃതമാക്കാൻ കഴിയുന്ന ഏഴ് ഇഞ്ച് ടിഎഫ്ടി സ്ക്രീൻ, നാല് സ്പീക്കറുകൾ പ്ലസ് ടു ട്വീറ്റർ യൂണിറ്റ്, റെഡ് കോൺട്രാസ്റ്റ് സ്റ്റിച്ചിംഗ് ഉള്ള ബ്ലാക്ക് ലെതർ അപ്ഹോൾസ്റ്ററി, മൂന്ന് ഡ്രൈവ് മോഡുകൾ, ഹാൻഡ്സ് ഫ്രീ ടെയിൽഗേറ്റ് തുടങ്ങിയവയും ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക