ന്യൂഡൽഹി: സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് ആർ.സി.ലഹോട്ടി അന്തരിച്ചു. ബുധനാഴ്ച ന്യൂഡൽഹിയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 81 വയസ്സായിരുന്നു.
2004 ജൂൺ 1 മുതൽ 2005 നവംബർ 1ന് വിരമിക്കുന്നത് വരെ രാജ്യത്തെ പരമോന്നത നീതിന്യായ കോടതിയുടെ ചീഫ് ജസ്റ്റിസായി പ്രവർത്തിച്ചു.
1962ൽ അഭിഭാഷകനായി എൻറോൾ ചെയ്ത ലഹോട്ടി 27 വർഷത്തെ നിയമ സേവനത്തിന് ശേഷം മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജിയായി നിയമിതനായി.
ഒരു വനിതാ എംപി ആയിരുന്നിട്ടും പുരുഷ പൊലീസുകാരെ ഉപയോഗിച്ചാണ് തടഞ്ഞു നിർത്തിയത്, ഒരു സ്ത്രീയെന്ന പരിഗണന എനിക്കില്ലേ?; പൊലീസുകാര്‍ കയ്യേറ്റം ചെയ്തു: രമ്യ ഹരിദാസ്
1994 മുതൽ 98 വരെ ഡൽഹി ഹൈക്കോടതിയിൽ ജഡ്ജിയായി പ്രവർത്തിച്ചു. 1998 ഡിസംബർ 9ന് സുപ്രീം കോടതി ജഡ്ജിയായി നിയമിതനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക