കോഴിക്കോട് ഡി.സി.സി മുൻ പ്രസിഡൻ്റ് യു. രാജീവൻ അന്തരിച്ചു. 67 വയസായിരുന്നു. ഏറെ നാളായി അർബുദ രോഗത്തിന് ചികിൽസയിലായിരുന്നു. ഒൻപത് മണിയ്ക്ക് കോഴിക്കോട് ഡി.സി.സിയിൽ പൊതുദർശനം ഉണ്ടാകും.
തുടർന്ന് ജന്മനാടായ കൊയിലാണ്ടിയിലേക്ക് മൃതദേഹം കൊണ്ടു പോകും.കെ.എസ്.യുവിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ അദ്ദേഹം അധ്യാപക ജോലി രാജിവച്ചാണ് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായത്. വലുപ്പ – ചെറുപ്പമില്ലാതെ പ്രവർത്തകരുടെ ഏത് ആവശ്യത്തിനും അദ്ദേഹം ഓടിയെത്തുമായിരുന്നു. സൗമ്യ സ്വഭാവമായിരുന്നു അദ്ദേഹത്തെ പ്രവർത്തകർക്കിടയിൽ ‘ജനസമ്മതനാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക