പാലക്കാട് എക്സൈസ് നടത്തിയ റെയ്ഡിൽ എട്ട് ലക്ഷം രൂപയുടെ പുകയില ഉൽപന്നങ്ങൾ പിടികൂടി. മണ്ണാർക്കാട് തെങ്കരയിലാണ് സംഭവം.
ബെംഗളൂരുവിൽ നിന്ന് വിൽപ്പനയ്ക്കായി എത്തിച്ച മൂന്ന് ലക്ഷത്തി എഴുപത്തി അയ്യായിരം പായ്ക്കറ്റുകളാണ് പിടിച്ചെടുത്തത്. സംഭവത്തിൽ തെങ്കര സ്വദേശി പിടിയിലായി.
ബിഗ്ബോസില്‍ വിളിച്ചു; പോകുന്നില്ല, കാരണം വ്യക്തമാക്കി ഒമര്‍ ലുലു
പാലക്കാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ചില്ലറ വിൽപന നടത്തനായി കൊണ്ടു വന്ന് തെങ്കര ചിറപ്പാടത്തെ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉൽപന്നങ്ങളാണ് പിടികൂടിയത്. തെങ്കര ചിറപ്പാടം കരിപ്പറമ്പിൽ ഷബീറിനെ (34) എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.
മുഖ്യമന്ത്രിയുടെ പ്രതീക്ഷകൾ അസ്തമിച്ചു, പെരുമാറ്റം മാനസികനില തെറ്റിയ ആളെ പോലെ: കെ മുരളീധരൻ
പിടിച്ചെടുത്ത പുകയില ഉൽപന്നങ്ങൾക്ക് എട്ട് ലക്ഷം രൂപ വില വരുമെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. ബെളുരുവിൽ നിന്ന് പച്ചക്കറി വാഹനങ്ങളിലാണ് പുകയില ഉൽപന്നങ്ങൾ എത്തിക്കുന്നത്. ഹോൾ സെയിൽ വിൽപനക്കരാണ് പിടിയിലായ ഷബിറെന്ന് എക്സൈസ് ഇൻസ്പെക്ടർ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക