സാമ്പത്തിക വര്‍ഷാവസാനത്തെ ചെലവുകള്‍ നേരിടാന്‍ 5000 കോടി കൂടി കടമെടുക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തിനെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് യുവനേതാവ് വി ടി ബല്‍റാം.
പൊതുവിപണിയില്‍ നിന്നുള്ള കടമെടുപ്പ് 28000 കോടിയായെന്ന് വിശദമാക്കുന്ന പത്രവാര്‍ത്ത പങ്കുവച്ചാണ് പരിഹാസം. കറ നല്ലതാണെന്നാണ് സര്‍ഫ് എക്സല്‍ പറയുന്നത്. സഖാവ് ഐസക്കും കൂട്ടരും പറയുന്നത് കടം നല്ലതാണെന്നും വിടി ബല്‍റാം പരിഹസിക്കുന്നു.
വി ടി ബല്‍റാമിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം
“കറ നല്ലതാണ്”: സർഫ് എക്സൽ
“കടം നല്ലതാണ്”: സഖാവ് ഐസക്കും കൂട്ടരും
ഫോട്ടോയിൽ ഉള്ളത് ഇന്നത്തെ പത്രത്തിലെ വാർത്തയാണ്, അതായത് ലേറ്റസ്റ്റ് കടമെടുപ്പിന്റെ!
പ്രതികരിക്കാൻ ഇവിടെ എഴുതുക