ഭക്ഷണ പ്രിയർക്ക് സൊമാറ്റോയുടെ സന്തോഷ വാർത്ത. രാജ്യത്ത് തന്നെ ഏറെ മുന്നിൽ നിൽക്കുന്ന ഫുഡ് ഡെലിവറി ആപ്ലിക്കേഷനുകളിൽ ഒന്നാണ് സൊമാറ്റോ. ഇപ്പോഴിതാ സൊമാറ്റോ ഉടൻ തന്നെ പത്ത് മിനിറ്റ് ഫുഡ് ഡെലിവറി ആരംഭിക്കുവാൻ പോകുകയാണെന്ന് കമ്പനി അറിയിച്ചിരിക്കുകയാണ്.
സ്വകാര്യ ബസ് സമരം: ‘അനാവശ്യ സമരമെന്ന് ഉടമകള്‍ക്ക് ബോധ്യമായി’; പലരും പിന്മാറി: ഗതാഗതമന്ത്രി
വിവിധ ടെക് പ്ലാറ്റ്ഫോമുകളുടെ ഭാഗത്ത് നിന്നും ഇത്തരത്തിലുള്ള സ്പീഡ് ഡെലിവറി പ്രഖ്യാപനങ്ങള്‍ നേരത്തെ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഒരു ഫുഡ് ഡെലിവറി കമ്പനി ആദ്യമായാണ് സ്പീഡ് ഡെലിവറി സംവിധാനം അവകാശപ്പെടുന്നതെന്ന് കമ്പനി വ്യക്തമാക്കുന്നു.
ഉപഭോക്താക്കൾ തങ്ങളുടെ ആവശ്യങ്ങള്‍ക്കു വേഗത്തില്‍ ഉത്തരങ്ങള്‍ പ്രതീക്ഷിക്കുന്നു. കാത്തിരിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. നിലവില്‍ ആപ്പില്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് ‘ഫാസ്റ്റസ്റ്റ് ഡെവലിറി’ ഓപഷന്‍ ആണെന്നും ഇതാണ് പുതിയ തീരുമാനങ്ങള്‍ക്കു വഴിവച്ചതെന്നും സൊമാറ്റൊ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക