ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി.
കശ്മീര്‍ ഫയല്‍സിനെ കളിയാക്കിയതോടെ ജമ്മു കശ്മീരില്‍ തീവ്രവാദത്തിന്റെ ഇരകളായ സാധാരണക്കാരെ കെജ്രിവാള് അപമാനിച്ചുവെന്നാണ് ബി.ജെ.പി നേതാക്കളുടെ വിമര്‍ശനം.തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചവരെ കളിയാക്കിയതിലൂടെ ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ നാണംകെട്ട അരാജകവാദികളാണെന്നായിരുന്നു ബി.ജെ.പി നേതാക്കളുടെ വിമര്‍ശനം.
ദല്‍ഹി അസംബ്ലിയില്‍ വെച്ച് ചിരിക്കുന്ന കെജ്രിവാളിന്റെയും മറ്റ് എ.എ.പി എം.എല്‍.എമാരുടെയും ചിത്രങ്ങള്‍ പങ്കുവെച്ചായിരുന്നു ബി.ജെ.പി ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷ് തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്.ഒരിക്കലും മറക്കരുത്. ഇവര്‍ കശ്മീര്‍ തീവ്രവാദികള്‍ സാധാരണക്കാരായ ജനങ്ങളെ കൊന്നൊടുക്കിയപ്പോള്‍ ചിരിച്ചവരാണ്. മക്കളെ നഷ്ടപ്പെട്ട അമ്മമാരെ, മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളെ, മാനംഭംഗപ്പെടുത്തപ്പെട്ട സ്ത്രീകളെ, കൊല്ലപ്പെട്ട സൈനികരെ എല്ലാം നോക്കിയാണ് ഇവര്‍ ചിരിക്കുന്നത്, നാണംകെട്ട അരാജകവാദികള്,’ സന്തോഷ് ട്വീറ്റ് ചെയ്തു.
‘ഹിന്ദു വിരോധത്തിന്റെ മുഖം ഇങ്ങനെയായിരിക്കും,’ എന്നായിരുന്നു കെജ്രിവാളിനെതിരെ ബി.ജെ.പി വക്താവ് ഷെഹസാദ് പൂനെവാലെ ട്വീറ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക