സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്. കഴിഞ്ഞ ദിവസവും സ്വർണത്തിന് വില കുറഞ്ഞിരുന്നു. ഇന്ന് 160 രൂപ കുറഞ്ഞ് ഒരു പവന് സ്വര്‍ണത്തിന്റെ വില 38,200 രൂപയായിട്ടുണ്ട്. ഗ്രാമിന് 20 രൂപ കുറഞ്ഞ് 4775 രൂപയായായി.
ഓപ്പോയുടെ ഏറ്റവും ഫോണ്‍ ഓപ്പോ കെ10 വിപണിയില്‍
തുടര്‍ച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില തിങ്കളാഴ്ചയാണ് കുറഞ്ഞത്. 200 രൂപയാണ് സ്വര്‍ണവിലയില്‍ തിങ്കളാഴ്ച ഉണ്ടായ ഇടിവ്. യുക്രൈന് യുദ്ധത്തെ തുടര്‍ന്ന് സ്വര്‍ണവില കുതിച്ചുയരുന്ന പ്രവണതയാണ് രണ്ടാഴ്ച മുന്‍പ് വരെ കണ്ടിരുന്നത്. ഒന്‍പതിന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ സ്വര്‍ണവില എത്തി. 40,560 രൂപയാണ് രേഖപ്പെടുത്തിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക