പണിയെടുക്കാനും പണിമുടക്കാനുമുള്ള അവകാശം തൊഴിലാളികള്‍ക്കുണ്ടെന്നും സമരം തൊഴിലാളികളുടെ അവകാശമാണെന്നും സിപിഐഎം നേതാവ് എം വി ജയരാജന്. വിഷയത്തിൽ കോടതി ഉത്തരവ് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം വ്യക്തമാക്കി
സമരം തൊഴിലാളികളുടെ അവകാശമാണെന്ന് പറഞ്ഞ സിപിഐഎം നേതാവ് എം വി ജയരാജന് പണി മുടക്കുന്നത് വിലക്കിയ കോടതി ഉത്തരവ് ദൗര്‍ഭാഗ്യകരമാണെന്നും കൂട്ടിച്ചേർത്തു. സമരം ചെയ്യാന്‍ അവകാശമില്ലെന്ന് പറയാന്‍ ഇത് വെള്ളരിക്ക പട്ടണമല്ലെന്നായിരുന്നു വിഷയത്തിൽ ജയരാജന്റെ പ്രതികരണം. പണിയെടുക്കാനും പണിമുടക്കാനുമുള്ള അവകാശം തൊഴിലാളികള്‍ക്കുണ്ട്. കോടതിയുടേത് പഴയ ബ്രിട്ടീഷ് രാജാവിന്റെ ശബ്ദമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദനും വിഷയത്തിൽ പ്രതികരിച്ചിരുന്നു. ഡയസ്നോണ്‍ എന്ന ഓലപ്പാമ്പ് കാണിച്ച് പേടിപ്പിക്കേണ്ടെന്നും ഇത് മുന്‍പും പ്രഖ്യാപിച്ചിട്ടുള്ളതാണെന്നും ആനത്തലവട്ടം ആനന്ദന് പറഞ്ഞു. കടകള്‍ തുറന്നുവച്ചാലും സാധനങ്ങള്‍ വാങ്ങാന്‍ ആള് വേണ്ടെ എന്നായിരുന്നു ആനത്തലവട്ടം ആനന്ദന് കടകൾ തുറക്കുമെന്ന് പറഞ്ഞ വ്യാപാരികളോട് ചോദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക