കൊച്ചി: കൊച്ചിയിലെ പ്രമുഖ വ്യാപാര കേന്ദ്രങ്ങളിലെ കടകൾ തുറന്ന് കച്ചവടക്കാർ. ബ്രോഡ്വേയിൽ രാവിലെ പത്തു മണിയോടെ 40 ശതമാനം കടകളും തുറന്നു. പെന്റാ മേനകയിലും കടകളും തുറന്നു പ്രവർത്തിക്കുന്നുണ്ട്. ഉച്ചയാകുന്നതോടെ ഭൂരിപക്ഷം കടകളും തുറക്കുമെന്നാണു കരുതുന്നത്.
സംസ്ഥാനത്തെ മുഴുവൻ കടകളും തുറന്നു പ്രവർത്തിക്കുമെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
സിൽവർലൈൻ ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം നിയമപരമല്ലെന്ന ഹർജികൾ ഹൈക്കോടതി തള്ളി; റെയിൽവേയുടെ പ്രത്യേക പദ്ധതി അല്ലാത്തതിനാൽ കേന്ദ്ര വിജ്ഞാപനം വേണ്ട
കൊച്ചിയിലെ സിനിമാ തിയേറ്ററുകളും ലുലു ഉൾപ്പെടെയുള്ള മാളുകളും തുറന്നു. ലുലു മാളിൽ ഇന്നലെ പതിവു പോലെ തിരക്കുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക